തിരുവനന്തപുരം: വെള്ളറട കിളിയൂർ ചായംപൊറ്റ അജിൻ ഭവനിൽ ആലിബർ മകൻ അജിനെ ആണ് കഴിഞ്ഞദിവസം ആന്ധ്രയിൽ നിന്ന് കാലിത്തീറ്റയിവന്ന ലോറി ഇടിച്ചു തെറിപ്പിച്ചത്...
അജിന്റെ സ്വന്തമായ കാവേരി മികഡ്സ് ഫാമിംഗ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനലേക്ക്, ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന CPF INDIA PVT.LTD എന്ന കമ്പനിയിൽ നിന്നും 12 ടൺ ഓളം വളർത്തു മൃഗങ്ങൾക്കുള്ള തീറ്റ അജിൻ വാങ്ങുകയും അത് കൊണ്ടുവരുന്നതിലേക്കായി എ.ജെ ട്രാൻസ്ഫോർട്ട് വഴി TN 32BF 4014 എന്ന നമ്പരിലുള്ള വാഹനം ബുക്ക് ചെയ്യുകയും ചെയ്തിരുന്നു..ഈ കഴിഞ്ഞ 13-ാം തീയതി സ്ഥാപനത്തിൽ വന്ന ലോഡ് നോക്കുമ്പോൾ തീറ്റ എല്ലാം നനഞ്ഞു നശിച്ചതായി കണ്ടതുകൊണ്ട് അജിൻ ലോഡ് ഇറക്കാൻ വിസമ്മതിക്കുകയും തുടർന്ന് തീറ്റ കമ്പനിയുമായി സംസാരിച്ചതിൽ വെച്ച് കേടായതിന് നഷ്ടപരിഹാരം ചെയ്യാമെന്ന് കമ്പനി ഉറപ്പു പറഞ്ഞതിൽ ലോഡ് ഇറക്കാൻ അജിൻ സമ്മതിച്ചു..
എന്നാൽ ലോഡ് ഇറക്കി തീർന്നതും വാഹനം എടുത്തുകൊണ്ട് പോകുവാൻ ഡ്രൈവർ ശ്രമിച്ചതും തടയാൻ ചെന്ന അജിനെ ലോറി കൊണ്ട് ഇടിച്ചു തെറിപ്പിച്ചു ലോറി മുന്നോട്ടു പോവുകയും ഇതുകണ്ട നാട്ടുകാർ ലോറി തടഞ്ഞപ്പോൾ വാഹനത്തിന്റെ താക്കോലുമെടുത്ത് രക്ഷപ്പെടുകയും ചെയ്തു..
സ്ഥാപനത്തിന്റെ ഉടമയെ തലയ്ക്കും വലത് തോളിനും ഗുരുതരമായി പരിക്കേറ്റ് വെള്ളറട രുഗ്മിണി മെമ്മോറിയൽ ദേവി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.