തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം പെരിന്തല്‍മണ്ണ് മുൻ തഹസില്‍ദാരെ സസ്പെൻറ് ചെയ്തു.
നിലവില്‍ മലപ്പുറം കരിപ്പൂർ എയർപോർട്ട് സ്പെഷ്യല്‍ തഹസില്‍ദാരായ (എല്‍.എ) പി.എം. മായയെയാണ് ജോലിയില്‍നിന്ന സസ്പെന്റ് ചെയ്ത് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.മായക്ക് എതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. അതിനാല്‍ മായ സർവീസില്‍ തുടർന്നാല്‍ ഈ കേസിൻറെ അന്വേഷണത്തില്‍ ഇടപെടാൻ സാധ്യതയുണ്ടെന്ന് വിജിലൻസ് ചൂണ്ടാക്കാട്ടി.
കറ്റാരോപിതയായ പി.എം. മായയെ അടിയന്തരമായി സേവനത്തില്‍ നിന്നും മാറ്റി നിർത്തുന്നതിനും വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തിരുന്നു. അതിന്റെ അടസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന പി.എം. മായ സേവനത്തില്‍ തുടരുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും സാധ്യതയുണ്ട്.
അതിനാലാണ് 1960 കേരള സിവില്‍ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(ഒന്ന്)(ബി) പ്രകാരം സേവനത്തില്‍ നിന്നും സസ്പെന്റ്ചെയ്ത് ഉത്തരവായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.