ബംഗളൂരു: കർണാടകയിലെ ഒരു ഫാമിലെ കൃഷിഭൂമിയിലെ ജലസംഭരണില്‍ സോഡിയം ബോംബ് പൊട്ടിച്ച ബിഗ്‌ബോസ് താരം അറസ്റ്റില്‍
കന്നഡ ബിഗ്‌ബോസ് മത്സരാർത്ഥി ഡ്രോണ്‍ പ്രതാപ് ആണ് അറസ്റ്റിലായത്. ബോംബ് പൊട്ടിക്കുന്നതിൻ്റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്.ഡ്രോണ്‍ പ്രതാപിനെതിരെ തുംകൂരു പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതാപിന്റെ രണ്ടു കൂട്ടാളികളും കേസില്‍ പ്രതികളാണ്. ബിഗ് ബോസ് കന്നഡ സീസണ്‍ 10 ൻ്റെ റണ്ണറപ്പായിരുന്നു
ഡ്രോണ്‍ പ്രതാപ്. ഒരു ശാസ്ത്ര പരീക്ഷണത്തിൻ്റെ ഭാഗമായാണ് ഇയാള്‍ വീഡിയോ തയ്യാറാക്കിയതെന്നാണ് വിവരം.സോഡിയം ലോഹം ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ വെള്ളത്തില്‍ ചേർത്താണ് സ്ഫോടനം നടത്തിയതെന്നും റിപ്പോർട്ടുണ്ട്.
ജനരോഷത്തിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടിയെടുക്കുകയും ഡ്രോണ്‍ പ്രതാപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടകവസ്തു നിയന്ത്രണ നിയമത്തിൻ്റെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.