തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാണ് അംബാസമുദ്രം. പശ്ചിമഘട്ടത്തില്‍ നിന്നും ഒഴുകിയിറങ്ങുന്ന താമരഭരണി നദിയുടെ നാടാണ് ഈ കൊച്ചുഗ്രാമം.
താമരഭരണിയുടെ മറുകരയിലാണ് അംബാസമുദ്രത്തിന്റെ സഹോദരഗ്രാമം എന്ന് അറിയപ്പെടുന്ന കല്ലടിക്കുറിച്ചി എന്ന ഗ്രാമം. വിലാന്‍കുറിച്ചി എന്ന പേരിലും അംബാസമുദ്രം അറിയപ്പെടുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറത്ത് താമസിച്ചിരുന്ന തമിഴ് കവി അഗസ്ത്യാറുടെ നാടാണ് ഇതെന്നാണ് കരുതപ്പെടുന്നത്. അംബ, സമുന്ദര്‍ എന്നീ രണ്ടു വാക്കുകള്‍ ചേര്‍ന്നാണ് അംബാസമുദ്രത്തിന് ഈ പേരുകിട്ടിയത്.മനോഹരമായ ഈ ഗ്രാമം തടിയില്‍ തീര്‍ത്ത കരകൗശലവസ്തുക്കള്‍ക്ക് പേരുകേട്ടതാണ്. നിരവധി അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും പേരുകേട്ട പ്രദേശമാണിത്. പാപനാശം പാപനാശാര്‍ ക്ഷേത്രം, മേലേസേവല്‍ മേഘലിംഗേശ്വര്‍ ക്ഷേത്രം, വേണുഗോപാലസ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവയില്‍ ചിലത്.മുണ്ടത്തുറൈ കല്‍ക്കാട് ടൈഗര്‍ റിസര്‍വ്വാണ് അംബാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം.
ആടിമാസത്തിലാണ് ഇന്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം നടക്കുന്നത്. അംബാസമുദ്രത്തിലെത്തുന്ന സഞ്ചാരികള്‍ ഇവിടുത്തെ പ്രശസ്തമായ കൈമുറുക്ക് രുചിച്ചുനോക്കാന്‍ മറക്കരുത്. നിരവധി വ്യത്യസ്തങ്ങളായ രുചികളും കാഴ്ചകളും പക്ഷിസങ്കേതങ്ങളും നിറഞ്ഞ യാത്രാനുഭവമായിരിക്കും അംബാസമുദ്രം എന്ന കാര്യത്തില്‍ സംശയം വേണ്ട.
തിരുവനന്തപുരത്ത് നിന്നോ മധുരയില്‍ നിന്നോ വിമാനമാര്‍ഗം അംബാസമുദ്രത്തില്‍ എത്തിച്ചേരാം. അംബാസമുദ്രം റെയില്‍വേ സ്റ്റേഷന് തിരുനെല്‍വേലി കണക്ട് ചെയ്യുന്നതാണ്. ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിന്‍ സര്‍വ്വീസുണ്ട്.
തിരുനെല്‍വേലിയില്‍ എത്തിയാല്‍ നിരവധി ബസ്സുകള്‍ അംബാസമുദ്രത്തിലേക്ക് ലഭ്യമാണ്.കൂടുതലും വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണ് അംബാസമുദ്രത്തിലേത്. മണ്‍സൂണിന് ശേഷമുള്ള മാസങ്ങളാണ് ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യം. സെപ്റ്റംബര്‍ – മാര്‍ച്ച് മാസങ്ങളില്‍ ഇവിടെ സന്ദര്‍ശിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.