തൃത്താല മണ്ഡലം കേന്ദ്രീകരിച്ച് പത്ര- ദൃശ്യ- ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പുതിയ കൂട്ടായ്മ കൂറ്റനാട് ഗുരുവായൂർ റോഡിൽ ബ്ളൂഡയമണ്ട് ആർക്കേഡിൽ ആരംഭിച്ച പ്രസ് ക്ലബ്ബിൻ്റ് ഉദ്ഘാടനം ഞായറാഴ്ച രാവിലെ തദ്ദേശ സ്വയഭരണ എക്സൈസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
പ്രസ് ക്ലബ് പ്രസിഡൻറ് സി മൂസ പെരിങ്ങോട് അധ്യക്ഷനായി കേരള മീഡിയ പേഴ്സണൻസ് യൂണിയൻ എൻ ജി ഒ ചെയർമാൻ വി സെയ്ത് എടപ്പാൾ മുഖ്യ പ്രഭാഷണം നടത്തിമുൻ എംഎൽ എ മാരായ വി കെ ചന്ദ്രൻ, വി.ടി ബലറാം , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ. കുഞ്ഞുണ്ണി , കെപിസിസി നിർവാഹ സമിതി അംഗം സി വി ബാലചന്ദ്രൻ, ചാലിശേരി പഞ്ചായത്ത് പ്രസിഡൻറ് വിജീഷ് കുട്ടൻ , ആനക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാവ മാളിയേക്കൽ ,
തൃത്താല സി പി ഐ എം ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ് , ബി ജെ പി മണ്ഡലം പ്രസിഡൻ്റ് ഒ എസ് ഉണ്ണികൃഷ്ണൻ , മുസ്ലീം ലീഗ് പ്രതിനിധി എസ് എം കെ തങ്ങൾ , പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെബുസദക്കത്തുള്ള ,
ചാലിശേരി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഉമ്മർ മൗലവി ,എൻ.സി.പി ജില്ലാ സെക്രട്ടറി തമ്പി കൊള്ളന്നൂർ , മാധ്യമ പ്രവർത്തകൻ റാഫി പട്ടാമ്പി , വ്യാപാരി വ്യവസായ ഏകോപന സമിതി അംഗം സക്കീർ , എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡൻ്റ് നാസർ ,ക്ലബ് സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ , ട്രഷറർ രഘു പെരുമണ്ണൂർ എന്നിവർ സംസാരിച്ചു.
ഉദ്ഘാടനത്തിനെത്തിയവിശ്ഷിടാതിഥികൾക്ക് പ്രസ് ക്ലബ്ബ് വക 2025 വർഷത്തെ ഡയറിയും സമ്മാനിച്ചു.
ഉദ്ഘാടന ചടങ്ങിന് പ്രസ് ക്ലബ്ബ് രക്ഷാധികാരി സി.കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും , ജോയിൻ സെക്രട്ടറി പ്രദീപ് ചെറുവാശേരി നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.