പുത്തൂർ: വെട്ടുകാട് സെന്‍റ് ജോസഫ് ഇടവകയില്‍ സഹോദരങ്ങള്‍ ഒന്നിച്ചു തിരുപ്പട്ടം സ്വീകരിച്ച് പ്രഥമദിവ്യബലിയർപ്പിക്കുന്നു.
ചെറുതാണിക്കല്‍ തോമസ് - വത്സ ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടുപേരാണ് സമർപ്പിതജീവിതത്തിലേക്കു കടക്കുന്നത്; പ്രിൻസും ഫ്രാങ്കോ ഫ്രോണിസും. 28 നു ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന തിരുപ്പട്ടശുശ്രൂഷയില്‍ മാർ ടോണി നീലങ്കാവില്‍ കാർമികത്വം വഹിക്കും."കുഞ്ഞുനാളിലേ അച്ചാച്ചന്‍റെ (അമ്മയുടെ അപ്പന്‍) കൈയില്‍ തൂങ്ങിയാണ് പള്ളിയില്‍ പോയിരുന്നത്. പിന്നെ പിന്നെ വൈദികനാകണമെന്ന മോഹമുദിച്ചു. അപ്പോഴാണ് ഫാ. വർഗീസ് എടക്കളത്തൂർ വികാരിയായെത്തിയത്. അച്ചന്‍റെ പ്രോത്സാഹനമാണ് എന്നെ സെമിനാരിയിലെത്തിച്ചത്. പിറ്റേവർഷം അനുജനും ചേർന്നു.'- ഡീക്കൻ പ്രിൻസ് തങ്ങളുടെ ദൈവവിളിയെക്കുറിച്ച് വിശദമാക്കി.
എസ്‌എസ്‌എല്‍സി പഠനത്തിനുശേഷം 2011ല്‍ പ്രിൻസും തൊട്ടടുത്ത വർഷം ഫ്രാങ്കോയും മൈനർ സെമിനാരിയില്‍ ചേർന്നു. 2021 മേയ് എട്ടിന് ഇരുവരും ആർച്ച്‌ബിഷപ് മാർ ആൻഡ്രൂസ് താഴത്തില്‍നിന്നു വൈദികവസ്ത്രം സ്വീകരിച്ചു.
ഇരുവരും മുളയം മേരിമാത മേജർ സെമിനാരിയിലായിരുന്നു ഫിലോസഫി പഠനമെങ്കിലും ഫ്രാങ്കോയുടെ ദൈവശാസ്ത്രപഠനം കോട്ടയം വടവാതൂർ സെമിനാരിയിലായിരുന്നു. ഇവരുടെ അനുജൻ ആന്‍റോ ആല്‍ബിൻസ് മെഷിനിസ്റ്റായി ബംഗളൂരുവില്‍ ജോലിചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.