ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീ പിടിച്ചു; ഒട്ടും പതറാതെ ധൈര്യത്തോടെ നേരിട്ട് ഡ്രൈവര്‍; യാത്രക്കാർ സുരക്ഷിതർ,

നവിമുംബൈ: മുംബൈ ഗോവ ഹൈവേയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന സ്ലീപ്പർ ബസില്‍ തീ പിടിച്ചു. ഡ്രൈവറുടെ കൃത്യസമയത്തെ ഇടപെടലില്‍ 34 യാത്രക്കാർ കഷ്ടിച്ച്‌ രക്ഷപ്പെട്ടു.

മുംബൈ ഗോവ ഹൈവേയില്‍ ജോഗേഷ്വാരിയ്ക്കും മാല്‍വാനിനും ഇടയില്‍ വച്ചാണ് ബസിന്റെ പിൻഭാഗത്ത് തീ പടർന്നത്. യാത്രക്കാർ ഉറക്കത്തില്‍ ആയിരുന്നെങ്കിലും അപകടം മനസിലാക്കിയ ഡ്രൈവർ ബസ് റോഡ് സൈഡില്‍ നിർത്തി യാത്രക്കാരെ പെട്ടന്നുണർത്തി പുറത്തെത്തിക്കുകയായിരുന്നു.

യാത്രക്കാരുടെ സാധന സാമഗ്രഹികളും ലഗേജുകളും ബസിനോടൊപ്പം കത്തിയമർന്നു. ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം ഉണ്ടായത്. കോളാഡിനും റായ്ഗഡിലും കൊങ്കണ്‍ റെയില്‍വേ പാലത്തിന് അടിയിലൂടെ ബസ് പോകുന്ന സമയത്താണ് അപകടമുണ്ടായത്. 

കൊളാഡ് പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ദീപക് നൈട്രേറ്റ് കെമിക്കല്‍ ഫാക്ടറിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളുടെ സഹകരണത്തോടെ തീ നിയന്ത്രണ വിധേയം ആക്കിയപ്പോഴേയ്ക്കും ബസും യാത്രക്കാരുടെ സാധനങ്ങളും പൂർണമായി കത്തി നശിച്ചിരുന്നു.

ബസിന്റെ പിൻഭാഗത്ത് പൊട്ടിത്തെറി ശബ്ദം കേട്ടാണ് ഡ്രൈവർ വാഹനം നിർത്തിയത്. തൊട്ട് പിന്നാലെ തന്നെ സ്ലീപ്പർ ബസിന്റെ പിന്നില്‍ നിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !