കണ്ണ് നിറഞ്ഞ് മനം നിറഞ്ഞ് അയ്യപ്പന് മുന്നില്‍ ചോറൂണ്: പിന്നാലെ നിറുത്താതെ കരച്ചില്‍; അനുനയ ശ്രമവുമായി പൊലീസും ദേവസ്വം ജീവനക്കാരും

ശബരിമല: മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന നിരവധി കന്നി അയ്യപ്പന്മാരും മാളികപ്പുറവുമുണ്ട്. കുഞ്ഞുസ്വാമിമാരെ കാണുമ്പോള്‍ തന്നെ മനം നിറയും.

അത്തരത്തില്‍ അച്ഛൻ കൃഷ്ണകുമാറിനൊപ്പമാണ് ആദ്യ സന്നിധാനത്തെത്തിയത്. തുടർന്ന് അയ്യപ്പന് മുന്നില്‍ ചോറൂണ് കഴിഞ്ഞു.

ചോറൂണിന് പിന്നാലെ ആള്‍ക്കൂട്ടവും ബഹളവുമൊക്കെ ആയതോടെ ആദ്യ കരച്ചില്‍ തന്നെ. കരച്ചില്‍ മാറ്റാൻ പെടാപ്പാടുപെടുകയായിരുന്നു അച്ഛൻ. ആദ്യയെ അനുനയിപ്പിക്കാൻ ദേവസ്വം ജീവനക്കാരും പൊലീസുമൊക്കെ എത്തി.

ശക്തികുളങ്ങര എസ് ഐ രാജേഷ് കുഞ്ഞിനെ കൈകളിലേന്തി. തുടർന്ന് ആശുപത്രിയില്‍ കൊണ്ടുപോയി കുപ്പിയില്‍ കരുതിയ പാല്‍ നല്‍കി. ഒടുവില്‍ സന്നിധാനത്തെ സർക്കാർ ആശുപത്രിയിലെ എമർജൻസി വാഹനത്തില്‍ കുഞ്ഞിനെയും കൊണ്ട് പമ്പയില്‍ കാത്തിരുന്ന അമ്മയുടെ അടുക്കലേക്ക്. ഇതോടെ ആദ്യയുടെ കരച്ചിലും മാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !