ഡൗണ്ടൗൺ: വാൻകൂവർ ആക്രമണത്തിൽ നഗരമധ്യത്തിൽ നിരവധി പേർക്ക് കുത്തേറ്റു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ റോബ്‌സൺ, ഹാമിൽട്ടൺ സ്ട്രീറ്റുകൾക്ക് സമീപമാണ് സംഭവം. പ്രതിയെ വെടിവെച്ച് വീഴ്ത്തിയതായി വൻകൂവർ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ പരിചരിക്കുന്നതിനായി ബിസി എമർജൻസി ഹെൽത്ത് സർവീസസും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
റോബ്‌സൺ ആൻ്റ് ഹാമിൽട്ടൺ സ്ട്രീറ്റുകളുടെ മൂലയിലുള്ള ഒരു റെസ്റ്റോറൻ്റിൽ നിന്ന് കത്തിയുമായി ഒരാൾ മദ്യം മോഷ്ടിച്ചതിനെ തുടർന്നാണ് സംഭവം ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.