പള്ളിക്കത്തോട്: പതിനേഴു വയസ്സുള്ള ബാലികയെ പീഡിപ്പിച്ചതിനു ശേഷം കാമുകനായിരുന്ന യുവാവ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി എന്നാരോപിച്ച് പള്ളിക്കത്തോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, പ്രതിയെയും സുഹൃത്തിനെയും വെറുതെ വിട്ടു കൊണ്ട് ചങ്ങനാശ്ശേരി സ്‌പെഷ്യൽ പോക്സോ ജഡ്ജ് പി എസ് സൈമ ഉത്തരവിട്ടു.
ഇടുക്കി സ്വദേശിയായ ലൈജു എന്ന രാജേഷിനെയും സുഹൃത്ത് രാഹുലിനെയുമാണ് വെറുതെ വിട്ടത്. 2021 നവംബർ മാസത്തിൽ പള്ളിക്കത്തോടുള്ള ബാലികയുമായി പ്രണയത്തിലായിരുന്ന പ്രതി ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. അങ്ങനെ ശേഖരിച്ച ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് വാട്സ്ആപ് സ്റ്റാറ്റസ് ഇട്ട് പ്രതിയും സുഹൃത്തും കൂടി ഭീഷണിപ്പെടുത്തിയെന്നതായിരുന്നു ഈ കേസ്.
പ്രതിയും സുഹൃത്തും സ്വന്തം സ്റ്റാറ്റസിൽ ഉപയോഗിച്ച ചിത്രങ്ങൾ ബാലികയ്ക്ക് മാനഹാനിയുണ്ടാക്കിയെന്നായിരുന്നു ആരോപണം. ചിത്രങ്ങൾ ബാലിക മാത്രമേ കണ്ടിട്ടുള്ളുവെന്നായിരുന്നു പ്രതിഭാഗം വാദം. ഇന്ത്യൻ സുക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയ കേസിൽ പ്രോസിക്യൂഷൻ ഇരുപത്തേഴു സാക്ഷികളെ ഉപയോഗിച്ചു.
ഒന്നാം പ്രതിയ്‌ക്ക് വേണ്ടി കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഡപ്യൂട്ടി ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ. യദു കൃഷ്ണൻ, അസിസ്റ്റന്റ് ഡിഫൻസ് കൗൺസൽ അഡ്വ. ഗിരീഷ് പാമ്പാടി എന്നിവരാണ് ചങ്ങനാശ്ശേരി പോക്സോ കോടതിയിൽ ഹാജരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.