ദില്ലി: കേരത്തിലെ റെയില്‍വേ പ്രൊജക്ടിനായി ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി ആവശ്യമെങ്കില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന് ധർണ നടത്താമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ശശി തരൂർ എം പിയുടെ മണ്ഡലമായ തിരുവനന്തപുരത്തെ നേമം റെയില്‍വേ ടെർമിനല്‍ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം സെൻട്രലിലേക്കുള്ള റെയില്‍വേ ലൈനിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതിയുടെ കാലതാമസവും ,ഫണ്ട് തികയാതെ വരുന്നതും ചൂണ്ടിക്കാണിക്കുകയായിരുന്നു ശശിതരൂർഎം പി.
അതേ സമയം വൻനഗരങ്ങളിലും ജംഗ്‌ഷനുകളിലും തിരക്ക് കുറയ്ക്കുന്നതിലാണ് ശ്രദ്ധയെന്നും പുതിയ ടെർമിനലുകള്‍ നിർമ്മിക്കുമെന്നും അടുത്ത 50 വർഷത്തെ ആവശ്യകതകള്‍ മുന്നില്‍ക്കണ്ടുള്ള പദ്ധതികളാണ് രൂപകല്‍പന ചെയ്യുന്നതെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
കേരളത്തെ സംബന്ധിച്ച് ചോദ്യം ഫണ്ടിന്റെ കാര്യത്തിലല്ലെന്നും ഭൂമി ഏറ്റെടുക്കുന്നതിനായി കേന്ദ്രസർക്കാർ ഇത് വരെ 2,150 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളം മുഴുവൻ കേള്‍വിക്കാരുള്ള, വലിയ സ്വാധീനമുള്ള എം പി ശശി തരൂർ ജി സംസ്ഥാന സർക്കാരിനു മുന്നില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ആവശ്യമെങ്കില്‍ ഒരു ധര്‍ണ നടത്താന്‍ ഞാന്‍ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.