പാരിസ് : തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തേക്ക് വൈദ്യുത ഉത്തേജനം നല്‍കുന്നത്, സുഷുമ്നാ നാഡിക്ക് പരിക്കേറ്റ ആളുകളെ എളുപ്പത്തില്‍ നടക്കാൻ സഹായിച്ചേക്കാമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ.
ഇത്തരത്തില്‍ പരിക്കേറ്റ ഒരാള്‍ കോണിപ്പടികള്‍ ഇറങ്ങാനുള്ള ഭയത്തെ എങ്ങനെ മറികടന്നുവെന്ന് വിവരിച്ചാണ് പഠന റിപ്പോർട്ട് ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.തലച്ചോറും സുഷുമ്നാ നാഡിയും തമ്മിലുള്ള ബന്ധം പൂർണമായും അറ്റുപോകാത്തവർക്കും കാലുകള്‍ ഇപ്പോഴും ചെറിയ തോതില്‍ എങ്കിലും ചലിപ്പിക്കാൻ കഴിയുന്നവർക്കുമാണ് പുതിയ സാങ്കേതിക വിദ്യ സഹായകമാകുക. ഇതിനായുളള സാങ്കേതികവിദ്യയും ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സ്വിറ്റ്സർലാൻഡില്‍ നിന്നുള്ള ഗവേഷണ സംഘമാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. സുഷുമ്നാ നാഡികള്‍ക്കുണ്ടാകുന്ന ക്ഷതങ്ങള്‍ മാറാൻ തലച്ചോറിലെ ഏത് മേഖലയാണ് സഹായിക്കുന്നത് എന്നതായിരുന്നു ഗവേഷണത്തിന്റെ ആദ്യപടി. ഇങ്ങനെ പരിക്കേറ്റ എലികളുടെ ബ്രെയിൻ ആക്ടിവിറ്റി പരിശോധിച്ചു.
ഈ പരിക്കുകളുള്ള എലികളുടെ മസ്തിഷ്ക പ്രവർത്തനം മാപ്പ് ചെയ്യുന്നതിന് 3D ഇമേജിംഗ് ടെക്നിക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. ഉത്തരം മസ്തിഷ്കത്തിലെ ഹൈപ്പോതലാമസ് ആണെന്നും ഹൈപ്പോതലാമസില്‍ ഉത്തേജനം, ആഹാരം, പ്രചോദനം എന്നിവ റെഗുലേറ്റ് ചെയ്യപ്പെടുന്നുവെന്നും കണ്ടെത്തി.
ആദ്യം എലികളില്‍ സംഘടിപ്പിച്ച പരീക്ഷണങ്ങള്‍ക്കു ശേഷം കണ്ടെത്തലുകള്‍ ഉറപ്പിക്കുന്നതിനായി വുള്‍ഫ്ഗാംഗ് ജെയ്ഗർ എന്ന 54 വയസുള്ള പുരുഷനിലും ജെയ്‌ഗർ എന്ന സ്ത്രീയിലും പരീക്ഷിച്ചു. രോഗികള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം വൈദ്യുത പ്രവാഹം ഉണ്ടാക്കുന്ന ഓണാക്കാനാകും. സ്വന്തമായി നടക്കാനും കോണിപ്പടികള്‍ ഉള്‍പ്പെടെ കയറാനുമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.