പൊൻകുന്നം: ആർ എസ് എസ് താലൂക്ക് ശാരീരിക് പ്രമുഖായിരുന്ന തെക്കേത്ത് കവല കുന്നത്ത് രമേശിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സിപിഎം പ്രവർത്തകരായ കുറുക്കൻ കണ്ണൻ എന്ന മുകേഷ് മുരളി, കാർത്തിക് മനോജ്, റിയാസ് ഖാൻ എന്നിവർ കുറ്റക്കാരെന്ന് കണ്ട് കോട്ടയം അഡീഷണൽ സെഷൻസ് കോടതി(അഞ്ച്) റിമാൻഡ് ചെയ്തു.
ആർ എസ് എസ് പ്രവർത്തകനായ രഞ്ജിത്തിനെ സന്ദർശിക്കുന്നതിനായി കൊട്ടാടികുന്ന് ഭാഗത്തുള്ള കോളനിയിലെത്തിയ രമേശിനേയും കൂടെയുണ്ടായിരുന്ന സതീഷ് സാബുവിനേയും വാളുകളടക്കമുള്ള മാരകായുധങ്ങളുമായി പ്രതികൾ ആക്രമിക്കുകയും തടയാൻ ശ്രമിച്ച അതുൽ പി ദാസിനെ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രതികൾ മൂവരും മുൻപും വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളായിട്ടുണ്ട്. സംഭവത്തെ തുടർന്ന് രമേശിന്റെ ഇടതുകാലിന്റെയും വലത് കൈയുടേയും ചലനശേഷി നഷ്ടമായിരുന്നു. പ്രതികൾക്കുള്ള ശിക്ഷ ജഡ്ജി മോഹനകൃഷ്ണൻ നാളെ പ്രഖ്യാപിക്കും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ എ ജയചന്ദ്രൻ, സജി എസ് നായർ എന്നിവർ ഹാജരായി. പൊൻകുന്നം സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന പി ആർ പ്രമോദ്, മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.ആർ എസ് എസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ സിപിഎം പ്രവര്‍ത്തകർ കുറ്റക്കാർ
0
വ്യാഴാഴ്ച, ഡിസംബർ 05, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.