ശബരിമല : കണ്ണീർ കാഴ്ച്ച മറച്ചെങ്കിലും ഹൃദയം കൊണ്ട് അയ്യനു മുന്നില്‍ പുഷ്പങ്ങള്‍ അർപ്പിക്കുകയായിരുന്നു ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ പൈലറ്റായിരുന്ന ഡി.പി.സിംഗ്.
നാല്പത് വർഷത്തെ കാത്തിരിപ്പിന് അവസാനമിട്ടാണ് കഴിഞ്ഞ ദിവസം സന്നിധാനത്ത് അയ്യപ്പദർശനത്തിനെത്തിയത് .നന്ദിയുണ്ട് ഭഗവാനേ, രണ്ടാംജന്മം തന്നതിന്; അങ്ങയെ കണ്‍നിറയെകണ്ട് തൊഴാന്‍ കഴിഞ്ഞതിനും' കണ്ണീരിനിടയില്‍ വാക്കുകള്‍ മുറിയുമ്പോഴും സിംഗ് പറയുന്നുണ്ടായിരുന്നു.
ഏറെക്കാലം സഹപ്രവര്‍ത്തകനായിരുന്ന തിരുവനന്തപുരം സ്വദേശി കേണല്‍ ശ്രീനാഗേഷ് ബി.നായരുടെ വീട്ടില്‍നിന്നാണ് സിംഗും , ഭാര്യയും ശബരിമലയിലെത്തിയത്.
1985 മേയ് 18-നായിരുന്നു അയ്യപ്പന്റെ അനുഗ്രഹത്തിലൂടെ ഡിപി സിംഗ് ജീവിതം തിരികെ പിടിച്ചത് . കൊച്ചി നാവികസേനയുടെ സമുദ്രനിരീക്ഷണവിമാനം പശ്ചിമഘട്ടത്തില്‍ കാണാതായി. അതു തിരയാന്‍ നിയോഗിച്ച ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ഡി.പി.സിങ്. തേക്കടിയില്‍നിന്നാരംഭിച്ച, കാനനമേഖലയിലൂടെയുള്ള സാഹസികമായ തിരച്ചില്‍ ഒരു പകല്‍മുഴുവന്‍ തുടര്‍ന്നു. നേരമേറെ കഴിഞ്ഞപ്പോഴാണ് ഹെലികോപ്റ്ററില്‍ ഇന്ധനം കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടത്.
ഹെലികോപ്റ്റര്‍ ഇറക്കാന്‍ ഒരിടം കണ്ടെത്താനാകാതെ സിങ് വിഷമിച്ചു. ഒടുവില്‍ മലകള്‍ക്കിടയിലൂടെ തെളിഞ്ഞുവന്ന ഒരുമൈതാനത്ത് ഹെലികോപ്റ്റര്‍ ഇറക്കി. അത് പമ്പയായിരുന്നു . അയ്യപ്പന്റെ പുണ്യസന്നിധി .
അന്ന് മുഴുവന്‍ അദ്ദേഹം അവിടെ കഴിച്ചുകൂട്ടി. തനിക്ക് അഭയം തന്നത് അയ്യപ്പനാണെന്ന് അന്നുമുതല്‍ അദ്ദേഹം വിശ്വസിക്കുന്നു. ശബരിമല ദര്‍ശനത്തിനെത്തണമെന്നും അന്ന് നിശ്ചയിച്ചതാണ്. പഞ്ചാബ് സര്‍ക്കാരിന്റെ ചീഫ് പൈലറ്റായി വിരമിച്ച അദ്ദേഹം ചണ്ഡീഗഢിലാണ് താമസിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.