പോർക്കളമായി പാർലമെൻ്റ്: അംബേദ്കര്‍ വിവാദം, പരസ്പരം ഏറ്റുമുട്ടി എംപിമാര്‍: ബിജെപി എംപിയുടെ തലക്ക് പരിക്ക്, രാഹുല്‍ തള്ളിയിട്ടെന്ന് പരാതി,

ഡല്‍ഹി: അംബേദ്‌കർ വിഷയത്തില്‍ പാർലമെന്റില്‍ നടന്ന പ്രതിഷേധ മാർച്ചിനിടെ തന്നെ രാഹുല്‍ ഗാന്ധി തള്ളിയിട്ട് പരിക്കേല്‍പ്പിച്ചുവെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി.

ഞാൻ ഗോവണിക്ക് സമീപം നില്‍ക്കുകയായിരുന്നു. പ്രതിഷേധ മാർച്ചിനിടെ രാഹുല്‍ ഗാന്ധി ഒരു എംപിയെ പിടിച്ചുതള്ളി അദ്ദേഹം എന്റെ പുറത്തായിരുന്നു വീണത്. അങ്ങനെ ഞാൻ നിലത്തുവീണു', ബിജെപി എംപി പറഞ്ഞു.

സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. പാ‌ർലമെന്റ് കവാടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബിജെപി എംപിമാർ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. അതിനിടെയാണ് ഇത് സംഭവിച്ചത്. മല്ലികാർജുൻ ഖാർഗെയാണ് വീണത്. ബിജെപി എംപിമാരാണ് ഞങ്ങളെ തടയാൻ ശ്രമിച്ചത്', രാഹുല്‍ ഗാന്ധി പറഞ്ഞു.

സംഭവത്തില്‍ പരിക്കേറ്റ പ്രതാപ് ചന്ദ്ര സാരംഗിയെ ആംബുലൻസില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇടത് കണ്ണിന് സമീപമാണ് എംപിക്ക് പരിക്കേറ്റത്. മുറിവില്‍ നിന്ന് രക്തം വരുന്നതും ദൃശ്യങ്ങളില്‍ കാണാം.

ബിആർ അംബേദ്‌കറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച്‌ നടത്തിയത്. നീല വസ്‌ത്രമായിരുന്നു പ്രതിപക്ഷ എംപിമാരെല്ലാം ധരിച്ചിരുന്നത്. ബിആർ അംബേദ്‌ക്കറുടെ ചിത്രവും കയ്യിലേന്തിയായിരുന്നു പ്രതിഷേധം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !