Hello how are you-i'm fine '' അവിടെയും ഇവിടെയും സുഖമാണെങ്കിൽ കത്ത് കൊടുക്കേണ്ട കാര്യം ഇല്ലല്ലോ,പോസ്റ്റുമാൻ കുപ്രസിദ്ധ '' വായനക്കാരൻ ആണെന്ന് ജനങ്ങൾ ''

അയർലണ്ട്;ഡബ്ലിനിലെ ആൻ പോസ്റ്റ് ജീവനക്കാരൻ്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത കാത്തുകൾകണ്ട്‌ കണ്ണുതള്ളി ഗാർഡ ഉദ്യോഗസ്ഥർ,

സൗത്ത് ഡബ്ലിനിലെ ഒരു പ്രാന്തപ്രദേശത്തു പ്രവർത്തിക്കുന്ന പോസ്റ്റ് സ്ഥാപനത്തിലെ ജീവനക്കാരനായ വ്യക്തിയാണ് ചാരിറ്റികൾ, ബിസിനസ്സുകൾ, ക്ലബ്ബുകൾ വീടുകൾ എന്നിവിടങ്ങളിലേക്കുള്ള മുപ്പതിനായിരത്തോളം കത്തുകൾ ഇടപാടുകാർക്ക് നൽകാതെ സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്നത്,വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട മെയിലുകൾ കിട്ടാതായതോടെ ജനങ്ങൾ സ്ഥാപനത്തിൽ എത്തുകയും പരാതി നൽകുകയുമായിരുന്നു,

തുടർന്ന് ഗാർഡ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് മുപ്പതിനായിരത്തോളം കത്തുകൾ വ്യക്തിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്.രണ്ടു ഗാർഡ വാഹനങ്ങളിലായി ശേഖരിച്ച കത്തുകളുടെ ഉടമസ്ഥരെ കണ്ടുപിടിക്കുന്നതിനുള്ള തിരക്കിലാണ് സ്ഥാപനത്തിലെ ജീവനക്കാരും ഗാർഡ ഉദ്യോഗസ്ഥരും നിലവിൽ,സ്ഥാപനത്തെ വഞ്ചിച്ചു ഡെലിവറി ചെയ്യേണ്ട കത്തുകൾ വീട്ടിൽ കൊണ്ടുപോയി പൊട്ടിച്ചു വായിക്കുന്നതിൽ വിനോദം കണ്ടെത്തിയ ആളാണ് കുറ്റവാളിയെന്ന് ഗാർഡ ഉദ്യോഗസ്ഥർ ഹാസ്യ രൂപേണ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് കൂടുതൽ വിശദമാക്കാൻ സ്ഥാപനത്തിലെ ജീവനക്കാർ തയ്യാറായിട്ടില്ല അതേ സമയം കത്തുകൾ നഷ്ടപെട്ട സംഭവത്തിൽ ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായും വിവരങ്ങൾ അറിയുന്നതിന് (01) 705 8600 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !