സ്വപ്നങ്ങൾ ബാക്കി വെച്ച് മടക്കം: ജീവിതം തകര്‍ത്ത അജ്ഞാത വാഹനം ഇന്നും കാണാമറയത്ത്; ഏഴ് മാസത്തോളം ചലനമറ്റ് കിടന്ന യുവതി മരണത്തിന് കീഴടങ്ങി,

തുശൂർ: തൃശൂർ കൊടകരയില്‍ അജ്ഞാത വാഹനമിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നൂലുവള്ളി സ്വദേശി അനുവിന്റെ ഭാര്യ അനൂജയാണ് ബുധനാഴ്ച വൈകുന്നേരം മരിച്ചത്.

അപകടത്തിന് ശേഷം ഏഴുമാസത്തിലധികമായി ചലനമറ്റ് കിടക്കുകയായിരുന്നു. കഴിഞ്ഞ മെയ് 14ന് കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. രാത്രി എട്ടുമണിയോടെ അനൂജയും ഭർത്താവ് അനുവും മകൻ അർജുനും കൊടകര കുഴിക്കാണിയില്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് അജ്ഞാത വാഹനം മൂന്ന് പേരെയും ഇടിച്ച്‌ തെറിപ്പിച്ച്‌ കടന്നുപോയത്. 

മൂന്നിടത്തേക്കാണ് ഇരുവരും തെറിച്ചുവീണത്. അപകടത്തില്‍ സാരമായി പരിക്കേറ്റത് അനുജക്കായിരുന്നു. മൂന്ന് ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ ചിലവിട്ട് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏഴുമാസത്തോളം ദുരിതക്കിടക്കിയിലായിരുന്ന അനുജ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇടിച്ച വാഹനം കണ്ടെത്തിയാല്‍ ലക്ഷങ്ങള്‍ കടമുള്ള അനുവിന് ഇൻഷുറൻസ് സഹായമെങ്കിലും ലഭിക്കും.

വാഹനം കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഇതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. വകടരയില്‍ ഒമ്പത് വയസുകാരി ദൃഷ്യാനയെ വാഹനമിടിച്ച്‌ നിർത്താതെ പോയ സംഭവത്തില്‍ ഒൻപത് മാസങ്ങള്‍ക്ക് ശേഷം ഇടിച്ച കാർ കണ്ടെത്തിയിരുന്നു.

തങ്ങളെ ഇടിച്ച വാഹനവും കണ്ടെത്തുമെന്നുള്ള പ്രതീക്ഷയാണ് ഇതേ തുടർന്ന് അനുവും കുടുംബവും പങ്കുവെച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !