ആനയ്ക്ക് പകരം നെറ്റിപ്പട്ടം കെട്ടിയ ഓട്ടോറിക്ഷ: പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ പ്രതീകാത്മക പ്രതിഷേധ പൂരം,

പാലക്കാട്: ഉത്സവത്തോടനുബന്ധിച്ച്‌ ആന എഴുന്നള്ളത്തിലും വെടിക്കെട്ടിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ പാലക്കാട് ഉത്സവകമ്മറ്റിക്കളുടെ എഴുന്നള്ളത്ത് പ്രതിഷേധം.

പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ആനയ്ക്ക് പകരം നെറ്റിപ്പട്ടം കെട്ടിയ ഓട്ടോറിക്ഷ എഴുന്നള്ളിച്ചായിരുന്നു പാലക്കാട് ഉത്സവകമ്മറ്റിക്കളുടെ പ്രതിഷേധം.

നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ഓട്ടോറിക്ഷകള്‍, പഞ്ചവാദ്യത്തിൻ്റെ അകമ്പടി, ഒപ്പം മേള പ്രമാണിമാരും ആസ്വാദകരും. കാണികളെ അഭിവാദ്യം ചെയ്ത് എഴുന്നള്ളിപ്പ് നഗരം ചുറ്റി. അഞ്ച് വിളക്ക് പരിസരത്ത് നിന്നും കളക്‌ട്രേറ്റിന്മുന്നില്‍ വരെയായിരുന്നു നീണ്ട പ്രതീകാത്മക പൂരം. ഉത്സവ നടത്തിപ്പിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു 

പാലക്കാട് നഗരത്തില്‍ വിവിധ ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധപ്പൂരം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് നിയമനിര്‍മാണം നടത്തി പ്രതിസന്ധി പരിഹരിക്കണമെന്നാണ് ആവശ്യം. പാലക്കാട് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ജനപ്രതിനിധികളും സമരത്തിൻ്റെ ഭാഗമായി.

മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. 

പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. തുടർച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളില്‍ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !