കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട കേസ് 30ന് പരിഗണിക്കും. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലാണ് സാക്ഷി വിസ്താരം തുടങ്ങാൻ ഒരുക്കമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ നിർദേശാനുസരണം പ്രതിയുടെ മാനസിക നില പരിശോധിച്ചിരുന്നു. വിചാരണ നേരിടാൻ മാനസികമായ ബുദ്ധിമുട്ടില്ലെന്നു സുപ്രീം കോടതി കണ്ടെത്തിയതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, പ്രതിയുടെ മാനസിക നിലയിൽ സംശയമില്ലെന്ന നിലപാടാണ് പ്രോസിക്യൂഷൻ തുടക്കം മുതലേ സ്വീകരിച്ചത്. കേസിന്റെ ആദ്യഘട്ടത്തിൽ പ്രതിയുടെ മാനസിക നില റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രതാപ് ജി. പടിക്കലിനു പുറമേ അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും ഹാജരായി.
2023 മെയ് പത്തിനാണ് ആശുപത്രിയിൽ വെച്ച് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.