പാലക്കാട്: കാല്‍നടയാത്രക്കാർക്ക് ഓവർബ്രിഡ്ജ് പണിതാലും കേരളത്തില്‍ അത് ഉപയോഗിക്കാറില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ.
പാലക്കാട് നാല് കുട്ടികളുടെ ജീവനെടുത്ത അപകടവളവിന്റെ പ്രശ്നങ്ങള്‍ അറിയാൻ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വാക്കുകള്‍.സമീപത്തെ മറ്റൊരു ക്രോസിംഗിലും അപകടങ്ങള്‍ പതിവാണെന്ന് സ്ഥലത്ത് സമരം നടത്തിയിരുന്ന കോണ്‍ഗ്രസുകാരും മറ്റും മന്ത്രിയെ ധരിപ്പിച്ചിരുന്നു. തല്ക്കാലം അവിടെ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നും ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം അതിന് പരിഹാരമാകില്ലെന്നും പറഞ്ഞാണ് കേരളത്തില്‍ ഓവർബ്രിഡ്ജ് പണിതാലും ഉപയോഗിക്കാറില്ലെന്ന് മന്ത്രി പറഞ്ഞത്.
ഇവിടെ ഓവർ ബ്രിഡ്ജ് സ്ഥാപിക്കാം അത് ഗംഭീരമായിരിക്കും എന്ന് പറയുന്നത് ഒരു മണ്ടത്തരമാണ് അത് ചെയ്യാൻ പാടില്ല. ഓവർ ബ്രിഡ്ജ് വെച്ചാലും കേരളത്തില്‍ അതിലൂടെ ആരും യാത്ര ചെയ്യാറില്ല.
സാമഹ്യവിരുദ്ധരുടെ താവളമായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. യാഥാർത്ഥ്യം മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം നഗരത്തില്‍ പോലും രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി ഓവർ ബ്രിഡ്ജുകള്‍ മാറുകയാണ്. നഗരങ്ങളില്‍ പോലും ഇതാണ് അവസ്ഥ.
പടി കയറി പോകാനുളള ഒരു ടെൻഡൻസി നമുക്ക് പൊതുവില്‍ കുറവാണെന്നും അതാണ് ഇതിന് കാരണമെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.