ഡബ്ലിൻ: തൻ്റെ പിഞ്ചുകുഞ്ഞിനെ കാറിൽ ഉപേക്ഷിച്ചതിന് 35 കാരനായ പിതാവിൻ്റെ വിചാരണ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിൽ അവസാനിച്ചു. എട്ട് മണിക്കൂറിലേറെ കാറിൽ കിടക്കേണ്ടി വന്ന കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായിരുന്നു,
ജഡ്ജി സാറാ ബെർക്ക്‌ലി അടുത്ത ചൊവ്വാഴ്ച കേസിൽ അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഒക്ടോബർ 21-ന് ഡബ്ലിൻ നഗരത്തിലാണ് സംഭവം നടന്നത്. റോഡ് ട്രാഫിക് നിയമലംഘനത്തിന് യുവാവിനെ നേരത്തെ ശിക്ഷിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ അഭാവത്തിലാണ് സംഭവം നടന്നതെന്ന് കോടതി പറഞ്ഞു. വാഹനം എവിടെയാണെന്ന് അറിയാൻ കഴിയാതെ പിതാവ് ക്ലോണ്ടാൽകിൻ ഗാർഡ സ്റ്റേഷനിലെത്തി പരാതി പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ഗാർഡ തിരച്ചിൽ ആരംഭിച്ചു.കാറിൽ ഉപേക്ഷിച്ച പ്രതിയുടെ ഫോണിൽ നിന്ന് എമർജൻസി പിംഗ് ഉപയോഗിച്ച്, വാഹനം ഡബ്ലിൻ 15 ഏരിയയിലാണെന്ന് ഗാർഡേ കണ്ടെത്തി. രാത്രി 9 മണിക്ക് ആരംഭിച്ച തിരച്ചിൽ പുലർച്ചെ 4.55 ഓടെ അവസാനിച്ചപ്പോൾ കാർ കണ്ടെത്തുകയായിരുന്നു. ഉള്ളിൽ, ശരീരം മുഴുവൻ നീലിച്ചും വിറച്ചും അവശനിലയിലാണ് കുട്ടിയെ കണ്ടെത്തിയത് . കാറിൻ്റെ ചില്ല് തകർത്ത് കുട്ടിയെ പുറത്തെടുത്ത ഗാർഡാ ടെമ്പിൾ സ്ട്രീറ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചു.
സംഭവത്തെത്തുടർന്ന്, ഗാർഡ തുസ്ലയെ അറിയിക്കുകയും കുട്ടിയെ മറ്റ് കുടുംബാംഗങ്ങളുടെ സംരക്ഷണത്തിൽ വിട്ടു നൽകി . പിതാവിനെ കസ്റ്റഡിയിലെടുക്കുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഹന പരിശോധനയ്ക്കിടെ ഗാർഡായി ഗിയർ സ്റ്റിക്കിന് സമീപം ഒരു ബാഗിൽ കൊക്കെയ്ൻ കണ്ടെത്തി. പ്രതി അഞ്ചാഴ്ചത്തെ റെസിഡൻഷ്യൽ റീഹാബിലിറ്റേഷൻ പ്രോഗ്രാം പൂർത്തിയാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ഒരു വർഷമായി ആഫ്റ്റർ കെയർ സേവനങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പിതാവ് ഇപ്പോൾ മയക്കുമരുന്ന് വിമുക്തനാണെന്നും പതിവ് പരിശോധനകൾക്ക് വിധേയനാണെന്നും അദ്ദേഹത്തിൻ്റെ ജീവിതം മാറ്റിമറിക്കാൻ കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. സ്‌നേഹവും കരുതലും ഉള്ള രക്ഷിതാവാകാനുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത എടുത്തുകാണിച്ചുകൊണ്ട് കുടുംബാംഗങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ സമർപ്പിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.