ന്യുയോർക്ക്: ഒരിടവേളയ്ക്ക് ശേഷം ഭൂമിയിലെ ലക്ഷ്യമിട്ട് ഭീമൻ ഛിന്നഗ്രഹങ്ങള്‍ പാഞ്ഞടുക്കുന്നു. നാസയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
വരും മണിക്കൂറുകള്‍ ഏറെ നിർണായകം ആണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.2024 എക്സ്വൈ 5, 2024 എക്സ്ബി 6 എന്നിങ്ങനെയാണ് ഭൂമിയെ ലക്ഷ്യമിട്ട് നീങ്ങുന്ന ഛിന്നഗ്രഹങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. വൈകീട്ടോടെ ഇവ ഭൂമിയിക്ക് തൊട്ടരികിലായി എത്തും. ഭൂമിയില്‍ ഇവ പതിയ്ക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാല്‍ അതീവ ജാഗ്രതയിലാണ് ഗവേഷകർ ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നത്.
2024 എക്സ്വൈ 5യ്ക്ക് 71 അടിയാണ് വലിപ്പം. ഒരു വലിയ വിമാനത്തിന്റേതിന് സമാനമാണ് ഇത്. മണിക്കൂറില്‍ 10,805 കിലോമീറ്റർ ആണ് ഇതിന്റെ വേഗത. ഭൂമിയില്‍ നിന്നും 2,180,000 മൈല്‍സ് അകലെയായിട്ടാകും ഛിന്നഗ്രഹം കടന്ന് പോകുക എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിന്റെ സഞ്ചാര ദിശയില്‍ മാറ്റം ഉണ്ടായാല്‍ ഭൂമിയെ ബാധിച്ചേക്കാം.
2024 എക്സ്ബി 6 മണിക്കൂറില്‍ 23,787 കിലോ മീറ്റർ വേഗതയില്‍ ആണ് സഞ്ചരിക്കുന്നത്. 56 അടിയാണ് ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം. ഭൂമിയില്‍ നിന്നും 6,690,000 കിലോ മീറ്റർ അകലത്തിലൂടെ ഈ ഛിന്നഗ്രഹം കടന്ന് പോയേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.