മലപ്പുറം: വഖ്ഫ് ബോർഡ് കൈക്കലാക്കിയ ഗുരുവായൂർ ദേവസ്വം ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകള്‍.
മലപ്പുറം പൊന്നാനിയില്‍ കാഞ്ഞിരമുക്ക് തളി മഹാശിവക്ഷേത്ര ഭൂമിയാണ് വഖ്ഫ് ബോർഡ് കൈക്കലാക്കിയത്. ക്ഷേത്രഭൂമി തിരിച്ചുകിട്ടാൻ ഹിന്ദു ഐക്യവേദിയുടേ നേതൃത്വത്തിലാണ് പ്രക്ഷോഭം നടത്തുക.നൂറ്റാണ്ടുകള്‍ പഴക്കമുള്ള തളി
മഹാശിവക്ഷേത്രം നിലനിന്നിരുന്ന ഭൂമി ഇപ്പോള്‍ ഇസ്ലാം മതപരിവർത്തന സ്ഥാപനമായ മൗനത്തുല്‍ ഇസ്ലാം സഭയുടെ കീഴിലാണ്. സംഭവത്തില്‍ നേരത്തെ തന്നെ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാനുള്ള നിയമപരമായ നടപടികളിലേക്ക് ഹിന്ദു ഐക്യവേദി കടന്നിരുന്നു.ഇത് കൂടാതെ ഹിന്ദു ഐക്യവേദി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ക്ഷേത്രഭൂമി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നത്.
പ്രക്ഷോഭത്തിനായി വിവിധ ഹിന്ദു സംഘടനകളുടെ യോഗം ചേർന്നു. 1918 -ലാണ് ക്ഷേത്രം തകർന്നത്. എന്നാല്‍ പിന്നീട് പൂജകളൊന്നുമില്ലാതെ ക്ഷേത്രം അനാഥമായി കിടക്കുകയായിരുന്നു. കാലങ്ങോളം കാടുകയറി കിടന്ന ഭൂമിയാണ് വഖ്ഫ് കൈക്കലാക്കിയത്. പിന്നീട് ഇത് മൗനത്തുല്‍ ഇസ്ലാം സഭയ്‌ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
വഖ്ഫ് ബോർഡ് കൈക്കലാക്കിയതിന് പിന്നാലെ ഇതിനെതിരെ പ്രദേശത്തെ നിരവധി ഹൈന്ദവ വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു. പഞ്ചായത്തിനും പൊലീസിനും പരാതി നല്‍കുകയും പ്രവർത്തനം തടയാനുള്ള സ്റ്റോപ് മെമോ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് മൗനത്തുല്‍ ഇസ്ലാം സഭ കെട്ടിടം നിർമിച്ചത്. അനുമതിയില്ലാതെയാണ് കെട്ടിടം നിർമിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.