അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് എന്ന് തിരികെ ഭൂമിയിലെത്തുമെന്ന് കൃത്യമായ ഉറപ്പില്ലാതെ കഴിയുകയാണ് ഇന്ത്യന്‍ വംശജയായ സുനിത വില്ല്യംസ്. ദീര്‍ഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയും സുനിത വില്യംസ് വിശ്രമിക്കാനില്ല.
ബഹിരാകാശ നിലയത്തില്‍ ലെറ്റിയൂസ് എന്ന പച്ചക്കറി വളര്‍ത്തുകയാണ് ഇപ്പോള്‍ സുനിത.
കൂടുതല്‍ കാലം കഴിയുന്നതുകൊണ്ട് ഭക്ഷണത്തിന് വേണ്ടിയാണ് ചെടി വളര്‍ത്തുന്നതെന്ന് കരുതിയാല്‍ തെറ്റി. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ഭാവിയിലെ ഗ്രഹാന്തര ബഹിരാകാശ പദ്ധതികള്‍ക്കും ഭൂമിയിലെ കാര്‍ഷിക മേഖലയയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഗവേഷണമാണ് നടക്കുന്നത്. ഇതിന്റെ ഫലമനുസരിച്ച് പുതിയ കൃഷിരീതികള്‍ ഭൂമിയിലും നടപ്പിലാക്കാനാകും.
ഈര്‍പ്പത്തിന്റെ അളവ് എങ്ങനെ സസ്യങ്ങളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു, അവയിലെ പോഷകങ്ങളുടെ അളവില്‍ എത്രത്തോളം മാറ്റമുണ്ടാകുന്നു തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പരീക്ഷണം. ബഹിരാകാശത്ത് സുസ്ഥിര കൃഷി എങ്ങനെ സാധ്യമാകുമെന്നും അതിന്റെ വെല്ലുവിളികളെന്തൊക്കെ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പരീക്ഷണത്തിലൂടെ ലഭ്യമായേക്കും. അതുപോലെ ഭൂമിയില്‍ ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലും കൃഷിചെയ്യാനുള്ള അവസരമൊരുക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിലവില്‍ സുനിത വില്യംസിനൊപ്പം ബുച്ച് വില്‍മര്‍ എന്ന ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ഇരുവരും പരസ്പരം സഹായിച്ചാണ് നിലവില്‍ മുന്നോട്ടുപോകുന്നത്. ബഹിരാകാശത്ത് തുടരുന്ന എല്ലാ ദിവസവും നിര്‍ബന്ധമായും അള്‍ട്രാസൗണ്ട് സ്കാനിങ് അടക്കമുള്ള ആരോഗ്യ പരിശോധനകള്‍ നടത്തിയിരിക്കണം. യാത്രികരുടെ ഹൃദയാരോഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് പരിശോധനകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.