രണ്ടുലക്ഷം രൂപ വിലവരുന്ന 14 ഇനം അപൂര്‍വയിനം പക്ഷികളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രണ്ട് തിരുവനന്തപുരം സ്വദേശികൾ പിടിയില്‍;

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുലക്ഷം രൂപവരെ വിലവരുന്ന 14 ഇനം അപൂര്‍വയിനം പക്ഷികളുമായി രണ്ടുപേര്‍ പിടിയില്‍. തായ് എയര്‍വേയ്സിൽ എത്തിയ തിരുവനന്തപുരം സ്വദേശികളായ ശരത്, ബിന്ദു എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

ഇരുവരേയും പ്രാഥമികമായി പരിശോധിച്ചപ്പോള്‍ സംശയം തോന്നിയതിനേത്തുടര്‍ന്ന് ബാഗേജ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വേഴാമ്പലുകളുള്‍പ്പെടെയുള്ള പക്ഷികളെ കണ്ടെത്തിയത്. തായ്‌ലന്റില്‍നിന്നാണിവയെ കൊണ്ടുവന്നത്. 25,000 മുതല്‍ രണ്ടുലക്ഷം രൂപവരെ വിലവരുന്ന പക്ഷികള്‍ ഇവരുടെ പക്കലിലുണ്ടായിരുന്നു.

75,000 രൂപ പ്രതിഫലത്തിനാണ് തങ്ങൾ പക്ഷികളെ കടത്തിയതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുള്ളത്. പക്ഷികളെ ആര്‍ക്കാണ് കൈമാറാനിരുന്നതെന്നത് അടക്കമുള്ള കാര്യങ്ങള്‍ വനംവകുപ്പും കസ്റ്റംസും ചേര്‍ന്ന് പരിശോധിക്കും.

പക്ഷികളെ തായ്‌ലൻഡിലേക്കുതന്നെ തിരിച്ചയക്കാനുള്ള നടപടികൾ നടന്നുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !