മലപ്പുറം: അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നതോടെ പെരിന്തല്‍മണ്ണയില്‍ വീണ്ടും പുലി ഭീതി. കഴിഞ്ഞ ദിവസമാണ് പശുക്കിടാവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.
കൊടുകുത്തി മലയുടെ ഭാഗമായ അമ്മിനിക്കാട് കോലഞ്ചേരി റിനോജിന്റെ പശുക്കിടാവിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് പ്രദേശത്ത് പുലിഭീതി വീണ്ടും ഉയർന്നത്. പശുക്കിടാവിന് സംഭവിച്ച ആക്രമണത്തിന്റെ രീതി അനുസരിച്ച് പുലിയാകാമെന്ന് സംശയിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നുണ്ട്.ഒരു മാസം മുൻപ് കൊടികുത്തി മലയുടെ തന്നെ തുടർച്ചയായ മണ്ണാർമല ദേശത്ത് പുലിയെന്ന് തോന്നിക്കുന്ന രീതിയിലുള്ള ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. പുലിയുടേതിന് സമാനമായ ജീവി റോഡ് മുറിച്ച് കടക്കുന്ന ദൃശ്യവും സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇതിന് സമീപ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർ ന്ന് വനം വകുപ്പ് കെണി സ്ഥാ പിച്ചിരുന്നു.
അമ്മിനിക്കാട് പശുക്കിടാവിനെ അജ്ഞാത ജീവി കൊലപ്പെടുത്തിയതിനെ തുടർന്ന് വനം വകുപ്പ് ജീവനക്കാർ, ട്രോമാകെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂനിറ്റിലെ ഷുഹൈബ് മാട്ടായ, ജബ്ബാർ ജൂബിലി, ഫവാസ് മങ്കട, ഗിരീഷ് കീഴാറ്റൂർ, ഹുസ്സൻ കക്കൂത്ത്, യാ സർ എരവിമംഗലം എന്നിവർ സ്ഥലം സന്ദർശിച്ചു.
കൂടുതല്‍ സ്ഥിരീകരണം വരുന്നതുവരെ പരിസരവാസികളോട് ജാഗ്ര തരായിരിക്കുവാൻ ട്രോമാകെയർ പ്രവർത്തകർ നിർദേശിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.