തേയിലയാണെന്നു കരുതി കീടനാശിനി ചായയില്‍ ചേര്‍ത്തു; ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം,

ജയ്പൂര്‍: കീടനാശിനി കലര്‍ന്ന ചായ കുടിച്ചതിനെ തുടര്‍ന്ന് ഒരു കുടംബത്തിലെ മൂന്ന് പേര്‍ മരിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം.

തേയിലയാണെന്ന് കരുതി അബദ്ധത്തില്‍ കീടനാശിനി ചായയില്‍ കലര്‍ത്തുകയായിരുന്നു

ചായ കുടിച്ചതിന് പിന്നാലെ മൂവരും ഛര്‍ദിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ സമീപത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഉദയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ദാരിയ (53), മരുമകള്‍ ചന്ദ, പതിനാലുവയസുകാരന്‍ അക്ഷയ് എന്നിവരാണ് മരിച്ചത്. ചായ കുടിച്ച മറ്റ് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !