മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയില്‍. സ്ഥലത്ത് നായാട്ട് പതിവാണെന്ന് നിലമ്പൂർ ഫ്ലൈയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്.
പാകം ചെയ്തതും അല്ലാത്തതുമായ വന്യമൃഗങ്ങളുടെ മാംസമാണ് പിടിച്ചെടുത്തത്. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്സണ് എന്നയാളുടെ വീട്ടില്‍ നിന്നാണ് 12.5 കിലോയിലധികം ഭാരം വരുന്ന മാംസം കണ്ടെത്തിയത്. ഇയാളും മക്കളും സ്ഥിരം നായാട്ടുകാരാണെന്നാണ് വനം വകുപ്പിന്റെ നിലമ്ബൂർ ഫ്ലയിങ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. കത്തികളും സെർച്ച് ലൈറ്റുകളും ഒരു നാടൻ തോക്കും വീട്ടില്‍ നിന്ന് കണ്ടെടുത്തു. ജോണ്‍സണെയും മൂത്ത മകൻ ജിബി ജോണിനെയും ഫ്ളയിങ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. മറ്റൊരു മകനായ സിജോ ജോണിനു വേണ്ടിയിട്ടുള്ള അന്വേഷണം ഊർജിതമാണ്.കേസ് തുടരന്വേഷണത്തിനായി വഴിക്കടവ് റെയ്ഞ്ചിന് കൈമാറും.അച്ഛനും മക്കളും സ്ഥിരം നായാട്ടുകാർ: വന്യ മൃഗങ്ങളുടെ മാംസവുമായി രണ്ടു പേർ പിടിയിൽ,
0
വ്യാഴാഴ്ച, ഡിസംബർ 26, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.