ഡൽഹി: മഹാ കുംഭമേളയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂൻ.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിലാണ് ഭീഷണി സന്ദേശം ഉള്ളത്. അടുത്തമാസം പ്രയാഗ്‌രാജിലാണ് കുംഭമേള നടക്കുന്നത്. മൂന്ന് ഖാലിസ്ഥാനി ഭീകരരെ വധിച്ചതിന് തൻ്റെ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ യുപി പിലിബിത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.ഹിന്ദുത്വ ഭീകര രാഷ്ട്രം മൂന്ന് സിഖ് യുവാക്കളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പന്നൂൻ പറഞ്ഞു. ജനുവരി 14, ജനുവരി 29, ഫെബ്രുവരി 3 തീയതികളില്‍ മഹാകുംഭില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി.
ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും പ്രയാഗ്‌രാജില്‍ ഉണ്ടാകുമെന്നും സിഖ് ഫോർ ജസ്റ്റിസ് ഹിന്ദുത്വ ഭീകരതയുടെ അടിത്തറ ഇളക്കി പ്രതികാരം ചെയ്യുമെന്നും വീഡിയോയില്‍ പറയുന്നു. ഈ മഹാകുംഭമേള രണ്ട് നേതാക്കളുടെയും അവസാന മഹാകുംഭമേളയാകാമെന്നും പന്നൂൻ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ ഉത്തർപ്രദേശ് പോലീസിൻ്റെയും പഞ്ചാബ് പോലീസിൻ്റെയും സംയുക്ത നീകത്തിലാണ് മൂന്ന് ഖാലിസ്ഥാൻ ഭീകരരെ വധിച്ചത്. ഖാലിസ്ഥാനി കമാൻഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട മൂന്നുപേരും. സംഭവസ്ഥലത്ത് നിന്ന് രണ്ട് എകെ 47 തോക്കുകളും രണ്ട് ഗ്ലോക്ക് പിസ്റ്റളുകളും പോലീസ് കണ്ടെടുത്തു.
നേരത്തെ ഗുർദാസ്പൂർ ജില്ലയിലെ പോലീസ് പോസ്റ്റിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ ശേഷം ഭീകരർ പഞ്ചാബ് വിടുകയായിരുന്നു. ഭീകരർ ഉത്തർപ്രദേശിലെ പിലിബിത്തില്‍ ഉള്ളതായി പഞ്ചാബ് പോലീസില്‍ നിന്ന് രഹസ്യ വിവരം ലഭിച്ചു.തുടർന്ന് ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക കമാൻഡോ സംഘം ഇവർക്കായി തിരച്ചില്‍ നടത്തുകയും തുടർന്നുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേരെ വധിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.