ബഹിരാകാശത്ത് നിന്നും സുനിത വില്യംസിന്റെ ക്രിസ്മസ് സന്ദേശം വിവാദം: പിന്നാലെ മറുപടിയുമായി നാസ,

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറെനാളായി കുടുങ്ങിക്കിടക്കുകയാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസും ബാരി വില്‍മറും.

കഴിഞ്ഞ ജൂണില്‍ ബഹിരാകാശ നിലയത്തിലെത്തിയ ഇവർ അടുത്ത മാർച്ചോടെ മാത്രമേ തിരികെ ഭൂമിയിലെത്തൂവെന്നാണ് ഒടുവില്‍ വന്ന റിപ്പോർട്ടുകളില്‍ പറയുന്നത്. എന്നാല്‍ ബഹിരാകാശ നിലയത്തില്‍ ഇവർ ക്രിസ്മസ് ആഘോഷം നടത്തിയതിന് പിന്നാലെ വിചിത്രമായ വിവാദവും ഉടലെടുത്തിരിക്കുകയാണ്. 

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഇവരുടെ ബഹിരാകാശനിലയത്തില്‍ നിന്നുള്ള ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങള്‍ വന്നത്.

വീഡിയോയില്‍ സുനിത വില്യംസ് ചുവന്ന ടീ ഷർട്ടും, മറ്റ് മൂന്നുപേർ സാന്റ തൊപ്പിയും ധരിച്ചിട്ടുണ്ട്. ഇതാണ് പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍. ഒരുപാട് നാള്‍ ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വരുമെന്ന് ഇവർക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. എട്ട് ദിവസത്തെ ദൗത്യത്തിന് വേണ്ടിയാണ് സുനിതയും ബാരി വില്യമും ബഹിരാകാശ നിലയത്തിലേക്ക് പോയത്. 

ഇങ്ങനെ പോകുന്നവർ എങ്ങനെയാണ് മാസങ്ങള്‍ക്കുശേഷം വരുന്ന ക്രിസ്മസ് ആഘോഷിക്കാനുള്ള സാമഗ്രികളുമായി പോകുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. ആരാണ് ഈ ക്രിസ്മസ് ആഘോഷിക്കാനുള്ള അലങ്കാരങ്ങള്‍ അവിടെ എത്തിച്ചതെന്നാണ് ചിലരുടെ ചോദ്യം.

ബഹിരാകാശ നിലയത്തിലേക്ക് പോകാനുള്ള സ്പേസ് ക്യാപ്സ്യൂളില്‍ അധിക സ്ഥലമുള്ളതുകൊണ്ട് ഇവയുമായി പോയതായിരുന്നുവോ എന്നാണ് ചലർ സംശയം പ്രകടിപ്പിക്കുന്നത്. ഏതായാലും ചോദ്യങ്ങള്‍ക്ക് നാസയുടെ മറുപടി വന്നതോടെ വിവാദങ്ങള്‍ അവസാനിച്ചു.

നവംബറില്‍ ബഹിരാകാശ നിലയത്തിലേക്ക് അയച്ച കാർഗോ ക്യാപ്സൂളില്‍ ഈ സാധനങ്ങളും പാക്ക് ചെയ്തിരുന്നുവെന്നാണ് നാസ വിശദീകരിച്ചത്. ബഹിരാകാശ യാത്രികർക്കുള്ള ക്രിസ്മസ് ദിനത്തില്‍ കഴിക്കാനുള്ള ഭക്ഷണം, മധുര പലഹാരങ്ങള്‍ എന്നിവയും കാർഗോയില്‍ ഉണ്ടായിരുന്നു. ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വർഷത്തില്‍ പലതവണ അയക്കാറുണ്ടെന്നും നാസ വിശദീകരിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !