മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് നവജീവന്‍ പകര്‍ന്ന് എയര്‍ കേരള എയര്‍ലൈന്‍ ധാരണപത്രം തിങ്കളാഴ്ച ഒപ്പുവെക്കും.
പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന എയര്‍ കേരള എയര്‍ലൈന്‍, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സർവിസ് ആരംഭിക്കുന്നതിന്റെ ധാരണപത്രമാണ് തിങ്കളാഴ്ച കിയാലുമായി ഒപ്പുവെക്കുന്നത്.2018 ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനംചെയ്ത കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇക്കഴിഞ്ഞ നവംബര്‍വരെ 64 ലക്ഷം പേരാണ് യാത്രചെയ്തത്. 2022-23 വര്‍ഷത്തില്‍ ഇവിടെ മുന്‍ വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ധനയുണ്ടായി.
2022-24ല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധനവുണ്ടായി. സര്‍വിസുകളുടെ എണ്ണത്തിലും ഈ വര്‍ഷം 36 ശതമാനം വര്‍ധനയുണ്ടായിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍വരെ വിമാനത്താവളത്തില്‍ 2381 ടണ്‍ ചരക്ക് കൈകാര്യം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.