പുച്ചയോ പട്ടിയോ വളർത്തുമൃഗം എന്തുമാകട്ടെ, വേണ്ട കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലർത്തിയില്ല എങ്കില്‍ പ്രശ്നമാണ്.
പൂച്ചകളെ സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. വളർത്തുപൂച്ചകള്‍ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.കഴിഞ്ഞ രണ്ടര വർഷമായി യുഎസിലെ 10 കോടിയിലധികം പക്ഷികളുടെ മരണത്തിന് കാരണമായിട്ടുള്ള എച്ച് 5 എൻ 1 എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്‌ളുവൻസയുടെ വാഹകരായി പൂച്ചകളും മാറിയേക്കുമെന്ന് പഠനം.
ടെയ്ലർ ആന്റ് ഫ്രാൻസിസ് എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച ജേണലിലാണ് എച്ച്5എൻ1-ന്റെ വകഭേദങ്ങള്‍ പൂച്ചകളിലൂടെ എളുപ്പം മനുഷ്യരിലേക്കും പകരാനിടയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ ഏപ്രിലില്‍ സൗത്ത് ഡക്കോട്ടയിലെ ഒരു വീട്ടില്‍ 10 പൂച്ചകള്‍ ചത്തിരുന്നു. ഗവേഷകർ ഈ പൂച്ചകളില്‍ നടത്തിയ പരിശോധനയിലാണ് പൂച്ചകള്‍ക്ക് ശ്വസന സംബന്ധമായും നാഡിസംബന്ധമായും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തിയത്.
തുടർന്നു നടത്തിയ പരിശോധനയില്‍ പൂച്ചകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തുകയും ഇതിന് 80 കിലോമീറ്റർ അകലെയുള്ള പക്ഷി ഫാമിലെ വൈറസുകളുമായി സാമ്യതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ പൂച്ചകളുടെ ശരീരത്തോട് ചേർന്ന് പക്ഷിത്തൂവലുകളും കണ്ടെത്തിയിരുന്നു. വൈറസ് സാന്നിധ്യമുള്ള പക്ഷികളെ പൂച്ചകള്‍ ഭക്ഷിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.
പൂച്ചകളിലൂടെ ഈ വൈറസുകള്‍ മനുഷ്യരിലേക്ക് പകർന്നേക്കുമെന്നും പഠനം പറയുന്നു. 2008-ല്‍ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികള്‍ക്ക് സമാനമായ തരത്തില്‍ പൂച്ചകളും വൈറസുകളെ സ്വീകരിക്കുമെന്നും മനുഷ്യരിലേക്കടക്കം പകർത്തുമെന്നുമാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.