ഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിനെ കുറിച്ച് ഓർക്കുേമ്പോള് ആദ്യം ഓടിയെത്തുന്ന കാര്യങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ നീല തലപ്പാവ്.
ഒരിക്കല്‍ പോലും നീലയല്ലാതെ വേറെരെു നിറത്തിലുള്ള തലപ്പാവ് അദ്ദേഹം ധരിക്കാറില്ലായിരുന്നു.2006ല്‍ മൻമോഹൻ സിങ്ങിന് കേംബ്രിഡ്ജ് സർവകലാശാല നിയമ ബിരുദം നല്കി ആദരിക്കുന്ന ചടങ്ങില്‍ എഡിന്‍ബര്‍ഗ് പ്രഭുവായ ഫിലിപ്പ് രാജകുമാരന്, മൻമോഹൻ സിങ്ങിനെ ചൂണ്ടി 'ആ തലപ്പാവിന്റെ നിറം നോക്കൂ' എന്ന് പറഞ്ഞു. ആ ചോദ്യം പെട്ടന്ന് തന്നെ സദസ്സിനെ കയ്യടിയിലേക്ക് നയിച്ചു. കൈയടിക്കെടുവില്‍ മൻമോഹൻ സിങ് തന്റെ തലപ്പാവിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.
കേംബ്രിഡ്ജില്‍ ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ എന്നെ സ്നേഹത്തോടെ വിളിക്കാറുള്ളത് 'ബ്ലൂ ടര്ബന്' എന്നായിരുന്നു. അന്നുമുതലാണ് ഇളംനീല എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട നിറമാണെന്നും അത് ഞൻ സ്ഥിരം ഉപയോഗിക്കാറുള്ളതാണെന്നും മനസ്സിലാക്കുന്നത്. അന്ന് മുതല്‍ നീല തലപ്പാവ് ഞാൻ എന്റെ അടയാളമാക്കി മാറ്റി' -മൻമോഹൻ സിങ് പറഞ്ഞു.
നീല നിറം കേംബ്രിഡ്ജിലെ ഓര്‍മകളിലേക്ക് തന്നെ കൊണ്ടുപോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1952ല്‍ പഞ്ചാബ് സർവകലാശാലയില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദവും 54ല്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ശേഷം, 1957ലാണ് അദ്ദേഹം കേംബ്രിഡ്ജില്‍ എക്കണോമിക്സ് പഠിക്കാനെത്തുന്നത്.
കേംബ്രിഡ്ജിലെ പഠനകാലം തന്റെ ജീവിതത്തിലെ സുവര്‍ണകാലമാണെന്നും അധ്യാപകരും സഹപാഠികളും തനിക്കേറെ പ്രിയപ്പെട്ടവരാണെന്നും അദ്ദേഹം ഓർത്തെടുത്തു.
കേംബ്രിഡ്ജ് കാലം നിക്കോളാസ് കല്‍ഡോര്‍, ജോവാന് റോബിന്‍സണ്‍, അമര്‍ത്യ സെന്‍ തുടങ്ങിയ പ്രമുഖ സാമ്പത്തിക വിദഗ്ധരോടെപ്പം പങ്കിടാനായതില്‍ അദ്ദേഹം സന്തോഷം അറിയിക്കുകയും ചെയ്തു. കേംബ്രിഡ്ജനോടുള്ള തന്റെ ആദരവാണ് നീല ടര്ബന് എന്നും മന്മോഹന് സിങ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.