ഹൈദരാബാദ്: എലി കടിച്ചതിനെത്തുടർന്ന് പേവിഷ ബാധയ്‌ക്കെതിരായെടുത്ത വാക്സിന്റെ അളവ് കൂടി പത്താം ക്ലാസ് വിദ്യാർഥിനിയുടെ ശരീരം തളർന്നതായി പരാതി.
ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബിസി റസിഡൻഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ്വ വിദ്യാർഥിനി സമുദ്ര ലക്ഷ്മി ഭവാനി കീർത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളർന്നത്. കുട്ടി ഇപ്പോള്‍ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഭവാനി കീർത്തിയെ മാർച്ചിനും നവംബറിനും ഇടയില്‍ 15 തവണയാണ് സ്കൂളില്‍ നിന്ന് എലി കടിച്ചത്. നിരവധി കുട്ടികള്‍ക്ക് ഇക്കാലയളവില്‍ എലിയുടെ കടിയേറ്റിരുന്നു. കടിയേറ്റ കുട്ടികള്‍ക്കെല്ലാം ആന്റി റാബിസ് വാക്സിൻ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വാക്സിൻ അമിതമായി നല്‍കിയതാണ് ശരീരം തളരാൻ ഇടയായതെന്നാണ് ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.
ഭവാനിയെ എലി കടിച്ച 15 തവണയും സ്‌കൂള്‍ അധികൃതർ വാക്‌സിൻ നല്‍കി. കുത്തിവയ്പ്പ് നല്‍കുമ്പോള്‍ കൈ വേദനയെക്കുറിച്ച് അവള്‍ പരാതിപ്പെട്ടിരുന്നു. ഡോക്ടർമാർ അവള്‍ക്ക് ഓവർഡോസ് നല്‍കി.
മറ്റ് വിദ്യാർഥികള്‍ക്ക് എലിയുടെ കടി നിസാരമായതിനാല്‍ അവർക്ക് ഒരു ഡോസ് മാത്രമാണ് നല്‍കിയത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നും കുട്ടിയുടെ അമ്മ സമുദ്ര ബിന്ദു പറഞ്ഞു.
ഓരോ തവണ എലി കടിച്ചപ്പോഴെല്ലാം അധ്യാപകർ പണം സംഘടിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി വാക്‌സിനെടുക്കുകയായിരുന്നെന്നും ജീവനക്കാർ അമ്മയെ പോലും അറിയിച്ചില്ലെന്നും വിദ്യാർഥിനി കീർത്തി പറഞ്ഞു. വലതുകാലിനും കൈയ്ക്കും വേദന അനുഭവപ്പെട്ട് നടക്കാൻ കഴിയാതെ വന്നപ്പോള്‍ അമ്മയെ അറിയിക്കുകയും, അമ്മ ഹോസ്റ്റലിലെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
കീർത്തിയുടെ കാലില്‍ അണുബാധയുണ്ടെന്നും ഇതാണ് തളർച്ചയിലേക്ക് നയിച്ചതെന്നും ഡോക്ടർമാർ പറഞ്ഞതായി കുട്ടിയുടെ അമ്മ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.