പാലക്കാട് സി.പി.എം ബ്രാഞ്ച് അംഗം ബി.ജെ.പിയില്‍, കൂടുതൽ പേർ പാർട്ടി വിടുമെന്ന് സൂചന,

പാലക്കാട്: സി.പി.എം ബ്രാഞ്ച് അംഗവും കുഴല്‍മന്ദം മുൻ ഓഫിസ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ മുൻ പ്രാദേശിക നേതാവുമായ എം.ലെനിൻ ബി.ജെ.പിയില്‍ ചേർന്നു.

ബി.ജെ.പി ജില്ല കാര്യാലയത്തിലെത്തി സംസ്‌ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. 

ജില്ല അധ്യക്ഷൻ കെ.എം. ഹരിദാസ്, ജില്ല ജനറല്‍ സെക്രട്ടറിമാരായ പി. വേണുഗോപാലൻ, എ.കെ. ഓമനക്കുട്ടൻ, ആലത്തൂർ മണ്ഡലം ജനറല്‍ സെക്രട്ടറി കനകദാസ് എന്നിവരും പങ്കെടുത്തു.

സി.പി.എം പ്രവർത്തകൻ മുകുന്ദനും ഇതോടൊപ്പം ബി.ജെ.പി അംഗത്വം സ്വീകരിച്ചു. തേങ്കുറുശ്ശി മഞ്ഞളൂർ പ്രദേശത്തെ സി.പി.എം പ്രാദേശിക നേതാവ് ഉള്‍പ്പെടെ ചിലർ വരും ദിവസങ്ങളില്‍ രാജിവെച്ച്‌ മറ്റ് പാർട്ടികളില്‍ ചേരുമെന്ന് സൂചനയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !