അമിത വേഗത: ബൈക്കില്‍ സുഹൃത്തിനെ പിന്നിലിരുത്തി യുവതി, ചീറിപ്പാഞ്ഞത് ഡിവൈഡറിലേയ്ക്ക്; യുവാക്കള്‍ക്ക് ദാരുണാന്ത്യം.

 ഹൈദരാബാദ്: അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.

പരിക്കേറ്റവരില്‍ ഒരാള്‍ സംഭവസ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയും മരണത്തിന് കീഴടങ്ങിയതായി പൊലീസ് പറഞ്ഞു. ഹൈദരാബാദിലെ മദാപൂരിലാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്. 

അകാൻഷ (24), സുഹൃത്ത് രഘു ബാബു എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകട സമയത്ത് അകാൻഷയാണ് ബൈക്ക് ഓടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ബോറബണ്ടയില്‍ നിന്ന് മദാപൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമിത വേഗതയിലായിരുന്ന വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോ‍ഡിന് നടുവിലെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

ഇതേ തുടർന്ന് ഇരുവരും റോ‍ഡിലേയ്ക്ക് തെറിച്ചുവീണു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !