ഡൽഹി: ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യൻ മുൻതാരം വിനോദ് കാംബ്ലി വരും ദിവസങ്ങളില്‍ ആശുപത്രി വിട്ടേക്കും.
താനെയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ ചികിത്സ. താരത്തിന്റെ ഓർമകള്‍ നഷ്ടമായേക്കുമെന്ന് ഡോക്ടർമാരെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെമ്മറിയുടെ പ്രവർത്തനത്തില്‍ ചില തകരാറുകളുണ്ട്. അദ്ദേഹത്തിന്റെ ഓർമകള്‍ ക്ഷയിക്കാനും സാധ്യതയുണ്ട്.സമയവും നല്ല പരിചരണവും ലഭിച്ചാല്‍ അദ്ദേഹം സാധാരണ നിലയിലേക്ക് മടങ്ങിയെത്തും. പക്ഷേ നൂറ് ശതമാനം ഓർമകളും തിരികെ ലഭിക്കില്ല. പഴയ ഓർമകളില്‍ ഒരു 80, 70 ശതമാനം തിരികെ ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടർ വിവേക് ദ്വിവേദി വിക്കി ലാല്‍വാനിയുടെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
കുറച്ചു ദിവസത്തിനുള്ളില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്യും. അദ്ദേഹത്തിന് NPH അവസ്ഥയുണ്ട്. അത് മരുന്നിലൂടെ മെച്ചപ്പെടും.
ശസ്ത്രക്രിയകള്‍ ആവശ്യമില്ല. അദ്ദേഹം പൂർവ സ്ഥിതിയേലേക്ക് എത്തണമെങ്കില്‍ മരുന്നിനൊപ്പം ഫിസിയോ തെറാപ്പി, ന്യൂട്രിഷണല്‍ എന്നിവയുടെ സഹായം അത്യാവശ്യമാണ്. അദ്ദേഹത്തിനെ സൂക്ഷ്മമായി നിരീക്ഷണം വേണം. പൂർവസ്ഥിതിയിലേക്ക് എത്താൻ പണവും വേണം.
നല്ല ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ദിവസത്തില്‍ രണ്ടുതവണ ലഭ്യമാക്കണം. സ്പീച്ച് തെറാപ്പിയുടെ ആവശ്യമുണ്ട്. കാരണം സംസാരത്തില്‍ അവ്യക്തതയുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.