തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കുന്നില്ല: തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കും

എറണാകുളം: ഒമ്പത് മാസം തുടർച്ചയായി സ്ഥിരംസമിതി യോഗത്തില്‍ പങ്കെടുക്കാത്തതിനെത്തുടർന്ന് തൃക്കാക്കര നഗരസഭ മുൻ ചെയർപേഴസണ്‍ അജിത തങ്കപ്പനെ കൗണ്‍സിലർ സ്ഥാനത്ത് നിന്ന് അയോഗ്യയാക്കും.

കാരണം ബോധ്യപ്പെടുത്താതെ ഒമ്പത് മാസം തുടർച്ചയായി വിദ്യാഭ്യാസ സ്ഥിരം സമിതി യോഗത്തില്‍ അജിത പങ്കെടുത്തിരുന്നില്ല. മൂന്ന് മാസം തുടർച്ചായായി യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അയോഗ്യയാക്കുമെന്നാണ് നടപടി. അയോഗ്യയാക്കിക്കൊണ്ടുള്ള നോട്ടീസ് ഇന്ന് കൈമാറും. 

കഴിഞ്ഞ വർഷം തുടക്കത്തിലാണ് അജിത തങ്കപ്പൻ ചെയർപേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. എല്‍.ഡി.എഫും സ്വതന്ത്ര കൗണ്‍സിലർമാരും ചേർന്ന് യു.ഡി.എഫ്. ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിനു പിന്നാലെയാണ് രാജി വയ്ക്കാനുള്ള തീരുമാനം.

സ്തീ സംവരണ സീറ്റായ ചെയർ പേഴ്‌സണ്‍ സ്ഥാനം രണ്ടര വർഷത്തിന് ശേഷം എ ഗ്രൂപ്പിന് നല്‍കണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റെടുത്തത്.
എന്നാല്‍ ഈ ധാരണ തങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗണ്‍സിലർമാർ എല്‍.ഡി.എഫിനൊപ്പം നില്‍ക്കാൻ തീരുമാനിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !