പത്തനംതിട്ട: 41 ദിനങ്ങൾ നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്ക് സമാപനം കുറിച്ച് ശബരിമലയിൽ 26ന് മണ്ഡല പൂജ. 26ന് ഉച്ചയ്ക്ക് 12 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയുടെ ഭാഗമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ഇന്ന് പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര 25ന് ഉച്ചയ്ക്ക് പമ്പയിൽ എത്തും.
തുടർന്ന് പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി ഷിബു, സ്പെഷ്യൽ ഓഫീസർ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ ഗണപതി ക്ഷേത്രത്തിലേക്ക് ആനയിക്കുകയും,തുടർന്ന് മൂന്ന് മണിവരെ ഗണപതി ക്ഷേത്രത്തിൽ തങ്കയങ്കി ദർശന സൗകര്യം ഉണ്ടായിരിക്കും തുടർന്ന് 3.15 ഓടെ പമ്പയിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര അഞ്ചരയോടെ ശരംകുത്തിയിൽ എത്തുക്കയും, തുടർന്ന് അവിടെ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ് എന്നിവർ ചേർന്ന് സന്നിധാനത്തേക്ക് ആനയിക്കും. 6.15 ഓടെ പതിനെട്ടാം പടിയിൽ കൊടിമരച്ചുവട്ടിൽ എത്തുന്ന തങ്ക അങ്കി പേടകത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. പി.എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാർ,സുന്ദരേശൻ, ശബരിമല സ്പെഷ്യൽ കമ്മീഷണർ കെ. ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ സി.വി പ്രകാശ് എന്നിവർ ചേർന്ന് സോപാനത്തേക്ക് ആനയിക്കും.തുടർന്ന് തന്ത്രി കണ്ഠരര് രാജീവര് , മേൽശാന്തി അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്ന തങ്കയങ്കി ശ്രീകോവിന് ഉള്ളിലേക്ക് കൊണ്ടു പോകും. തുടർന്ന് ആറരക്ക് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടക്കുകയും. തുടർന്ന് 26ന് മണ്ഡല പൂജക്ക് ശേഷം രാത്രി പത്തിന് ഹരിവരാസനം പാടി നടക്കുന്നതോടെ മണ്ഡലകാല ഉത്സവത്തിന് സമപനം കുറിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.