പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങൾ മറച്ചുവച്ചു; നവ്യ ഹരിദാസ് ഹൈക്കോടതിയിൽ

കൊച്ചി: വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങൾ മറച്ചുവച്ചു എന്നാരോപിച്ചു ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഹൈക്കോടതിയിൽ.

നാമനിർദേശപത്രികയിൽ പ്രിയങ്കയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്നാണു ഹൈക്കോടതിയിൽ നവ്യ ഹരിദാസ് നൽകിയ ഹർജിയിൽ പറയുന്നത്. ശനിയാഴ്ചയാണു നവ്യ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നവംബർ 13ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 4 ലക്ഷത്തിലേറെ വോട്ടുകൾക്കാണു പ്രിയങ്കയുടെ വിജയം. പ്രിയങ്കയുടെ നാമനിർദേശ പത്രികയിലെ വിവരങ്ങൾ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ബിജെപി നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും പരാതി തള്ളിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !