അച്ഛന്റെ കടം ഈടാക്കാൻ ഏഴുവയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയി വിറ്റു

ഗാന്ധിനഗര്‍: അച്ഛൻ തിരിച്ചുകൊടുക്കാത്ത അറുപത്തിനായിരം രൂപയുടെ കടം ഈടാക്കാൻ ഏഴുവയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുട്ടിയെ രാജസ്ഥാന്‍ സ്വദേശിയ്ക്കാണ് ഇവര്‍ വിറ്റത്. കഴിഞ്ഞ 19-നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അര്‍ജുന്‍ നാഥ്, ഷരീഫ, മഹിസാഗര്‍ ജില്ലയിലെ ബാലസിനോര്‍ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിമന്ത്‌നഗര്‍ സിറ്റി എ ഡിവിഷന്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഏഴ് വയസുകാരിയുടെ പിതാവിന് അര്‍ജുന്‍ നാഥ് 60000 രൂപ കടമായി നല്‍കിയിരുന്നു. വലിയ പലിശയ്ക്ക് നല്‍കിയ പണം ദിവസവേതനക്കാരനായ ഇയാള്‍ക്ക് കൃത്യസമയത്ത് തിരികെ നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ അര്‍ജുനും ഷെരീഫയും ഏഴ് വയസുകാരിയുടെ അച്ഛനോട് നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു.

പണം തിരികെ കൊടുക്കാന്‍ സാധിക്കില്ലെന്ന് കണ്ടതോടെ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ഇയാളെക്കൊണ്ട് വെള്ളപ്പേപ്പറുകളിലും ഒപ്പിട്ട് വാങ്ങുകയും ചെയ്തു. അതിനുശേഷം ഇയാളുടെ മകളെ തട്ടിക്കൊണ്ട് പോന്ന അര്‍ജുനും സംഘവും കുട്ടിയെ രാജസ്ഥാനിലെ അജ്മീറിലുള്ള ഒരാള്‍ക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു.

കുട്ടിയുടെ അച്ഛന്‍ പരാതിയുമായി കോടതിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കേസെടുക്കാന്‍ കോടതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. കുട്ടി അജ്മീറിന് സമീപത്തെ ഒരു ഗ്രാമത്തിലുണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചതായും കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !