കോട്ടയം:പകരം വയ്ക്കാനില്ലാത്ത പ്രതിഭയും ഇന്ത്യൻ ചലച്ചിത്ര സംവിധായകനുമായ ജി അരവിന്ദന്റെ സ്മരണർത്ഥം അടുത്ത വർഷം മാർച്ച് 14,15,16 തീയതികളിൽ തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടക്കുന്ന 'അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലി'ലേക്ക് ലഘു സിനിമകൾ സ്വീകരിച്ചു തുടങ്ങി. കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ പ്രത്യേക പരിഗണന പ്രതീക്ഷിക്കുന്ന മേളയാണിത്.
മുപ്പത് മിനിറ്റോ അതിൽ താഴെയോ വരുന്ന ഹ്രസ്വ ചലച്ചിത്രങ്ങൾ ആണ് പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നത്.പൊതു വിഭാഗം എന്നും ക്യാമ്പസ് വിഭാഗം എന്നും വേർതിരിച്ച് ഇരു വിഭാഗങ്ങൾക്കും മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ് , തിരക്കഥ എന്നിവയ്ക്ക് പുരസ്കാരങ്ങൾ നൽകും.
ഷോർട്ട് ഫിലിം മേഖലയിലെ പുരസ്കാരങ്ങളിൽ മികച്ച സമ്മാനത്തുകയാണ് അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതു വിഭാഗത്തിൽ ഒരു ലക്ഷം രൂപയുടെ പ്രൈസ് മണിയും പ്രശസ്തി ശിൽപ്പവും ക്യാമ്പസ് വിഭാഗത്തിൽ അമ്പതിനായിരം രൂപയുടെ പ്രൈസ് മണിയും പ്രശസ്തി ശിൽപ്പവും ആണ് ജേതാക്കൾക്കുള്ള പുരസ്കാരം. ഇത് കൂടാതെ നൽകപ്പെട്ട വിഷയങ്ങളിൽ ചിത്രീകരിച്ച ഒരു മികച്ച സന്ദേശാത്മക ചിത്രത്തിനും പ്രത്യേക പുരസ്കാരം ഉണ്ട്. വിഷയങ്ങൾ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്.
പൊതു വിഭാഗത്തിന് 1,000/- രൂപ എൻട്രി ഫീസുണ്ട് ക്യാമ്പസ് വിഭാഗത്തിന് എൻട്രി ഫീസ് ഇല്ല.
2024 ജനുവരി 1 മുതൽ 2024 ഡിസംബർ 30 വരെ റിലീസ് ചെയ്തതോ അല്ലാത്തതോ ആയ ഇന്ത്യൻ ഷോർട് ഫിലിമുകൾ ആണ് പരിഗണിക്കുക.
കശ്മീർ മുതൽ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി ചിത്രങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത സംവിധായകനും സിനിമാ നിരൂപകനുമായ ശ്രീ. വിജയകൃഷ്ണൻ ആണ് ഫെസ്റ്റിവൽ ഡയറക്ടർ. മികവിന് പുരസ്കാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ കഴിവുറ്റ ജൂറിയെ നിശ്ചയിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
ഷോർട്ട് ഫിലിമുകൾ https://filmfreeway.com/Aravindam-25 എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്ത് അയയ്ക്കാം.
കൂടുതൽ വിവരങ്ങൾക്ക് +91 70128 64173 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.