എറണാകുളം: ക്രിസ്തുവിന്റെ പിറവിദിനമായ ഓരോ ക്രിസ്തുമസ് ആഘോഷത്തിലും പ്രഖ്യാപിക്കപ്പെടുന്നത് സകല ജനത്തിനുമുള്ള സന്തോഷത്തിന്റെ സദ് വാർത്തയാണ്. അതാണ് ക്രിസ്തുമസ്.ക്രിസ്തുമസ് ആഘോഷങ്ങളിലും പ്രതീകങ്ങളിലും അല്പമായെങ്കിലും ക്രിസ്തുവിന്റെ ജന്മദിനത്തിന്റെ ആത്മീയതയെ കുടിയിരുത്താനായില്ലെങ്കില്‍, ക്രിസ്തു ചരിത്രങ്ങള്‍ എഴുതിച്ചേര്‍ക്കാനായില്ലെങ്കില്‍,ക്രിസ്തുമസ് ക്രിസ്തുവിനെ തിരിച്ചറിയാത്തവരുടെ മാത്രമായി മാറും.ക്രിസ്തുവിനെ ഒഴിവാക്കിയുള്ള ക്രിസ്തുമസ് ആശംസകൾ നാം പ്രചരിപ്പിക്കരുത്.
ഇന്ന് കുട്ടികളും യുവതീയുവാക്കളും മുതിര്‍ന്നവരും ക്രിസ്തുമസ് ആഘോഷങ്ങളിൽ സാന്താക്ലോസിനെ ക്രിസ്തുമസിന്റെ പ്രതീകമാക്കി പാട്ടും,കൂത്തും,ആഭാസങ്ങളും ഒരുക്കുമ്പോള്‍ ആത്മീയത അന്യംനിന്നുപോയ ഒരു സമൂഹത്തിന്‍റെ നേര്‍ഛേദമായി മാറുകയാണ് കേരള ക്രൈസ്തവര്‍.
ക്രിസ്തുമസിന്റെ ആത്മീയത അനുഭവിച്ചിട്ടുള്ളവര്‍ അത് വരുംതലമുറയിലേക്ക് കൈമാറി കൊടുക്കാനുള്ള പരിശ്രമങ്ങള്‍ക്കായി പ്രതിജ്ഞാബദ്ധരാകേണ്ടിയിരിക്കുന്നു.ക്രിസ്തുമസ് ആഘോഷങ്ങളിലെ ശ്രദ്ധാകേന്ദ്രം ഉണ്ണിയീശോ ആണ്, സാന്താക്ലോസ് അല്ലെന്ന് പുതുതലമുറയോട് പറയുവാൻ നാം ശ്രദ്ധിക്കണം.
നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങൾ,നക്ഷത്രങ്ങൾ,ക്രൈസ്തവപ്രതീകങ്ങൾ നയിക്കേണ്ടത് ക്രിസ്‌തുവിലേക്കാണ്,ഹേറോദോസുമാരിലേയ്ക്കല്ല.ഇന്ന് നമ്മുടെ ആകാശങ്ങളിൽ ശ്രദ്ധേയമായ ചില നക്ഷത്രങ്ങളുണ്ട്.ആളുകളെ ക്രിസ്തുവിലേക്ക് നയിക്കുമെന്ന് അവർ അവകാശപ്പെടുന്നു.എന്നാൽ നാരകീയ ശക്തികളുടെ അന്ധകാര ലോകത്തിന്റെ കറുത്ത നക്ഷത്രത്തിന്റെ ലൗകിക വെളിച്ചത്തിലേക്ക് അവർ നയിക്കുന്നു.ഇത് മുഴുവൻ ക്രൈസ്തവർ തിരിച്ചറിയണം. ക്രിസ്തുവില്ലാത്ത സാന്താക്ലോസ് മാത്രമുള്ള ക്രിസ്തുമസ് ആഘോഷങ്ങളുടെയും വിപണികളുടെയും തന്ത്രങ്ങൾ നാം തിരിച്ചറിയണം.
നമ്മുടെ കുടുംബങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങൾ ക്രിസ്തു കേന്ദ്രീകൃതമാകണം.നമ്മുടെ ക്രിസ്തുമസ് സ്റ്റാറുകളിലും,ട്രീകളിലും,ക്രിബുകളിലും,അലങ്കാരങ്ങളിലും ക്രിസ്തുവിന്റെ ജനനം അർത്ഥമാക്കുന്ന പ്രതീകങ്ങൾ നിറയണം.ഇല്ല്യൂമിനാറ്റി ഗാനങ്ങൾ ക്രിസ്തുമസ് ആഘോഷങ്ങളിൽ നിന്നും മാറ്റി നിറുത്തുവാൻ നാം ശ്രദ്ധിക്കണം. ക്രിസ്തുവിന്റെ സഭയെ പൊതുസമൂഹത്തിൽ തകർക്കുകയാണ് പല ഇല്ല്യൂമിനാറ്റി ഗാനങ്ങളുടെയും ലക്ഷ്യം എന്നുള്ള സത്യം ആധുനിക തലമുറയെ പഠിപ്പിക്കേണ്ടത് ക്രൈസ്തവരായ നമ്മൾ തന്നെയാണ്.
നമുക്ക് ക്രിസ്തുമസാണോ അതോ ക്രിസ്തു മിസാണോ? എന്ന് നാം ആത്മപരിശോധന നടത്തണം.ഇന്നും നാം ക്രിസ്ത്യാനികൾക്കും ക്രിസ്തു, മിസായിക്കൊണ്ടിരിക്കുകയാണ്. ''സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല'' (ലൂക്കാ 2:7). സത്രം തലയുയർത്തി നിൽക്കുകയാണ്.പല തരത്തിലുള്ള വ്യക്തികൾ സത്രത്തിനുള്ളിലുണ്ട്. എന്നാൽ, ക്രിസ്തുവിന് സ്ഥലമില്ല. കിട്ടിയ അവസരം നഷ്ടപ്പെടുത്തിയ സത്രം.ഇന്ന് നമ്മുടെ ഇടയിലും ഇതല്ലേ നടക്കുന്നത്? ക്രിസ്തുവില്ലാത്ത ക്രിസ്തുമസ് ആഘോഷങ്ങൾ.ക്രിസ്തു ഇല്ലാത്ത ആഘോഷങ്ങളായി ക്രിസ്തുമസ് ആഘോഷങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടത് ഇന്ദ്രിയസുഖങ്ങളാല്‍ നയിക്കപ്പെടുന്ന മനുഷ്യരുടെ എണ്ണം വര്‍ധിച്ചതുകൊണ്ടാണെന്ന് നാം തിരിച്ചറിയണം.
ദൈവ വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ച ക്രിസ്‌തുവിനെ ദൈവവും, നാഥനും രക്ഷകനുമായി ഹൃദയത്തിൽ സ്വീകരിക്കാനും, അവനെ പിൻചെല്ലാനുമുള്ള ഒരു അവസരമാണ് ക്രിസ്‌തുമസ് എന്ന് ലോകം മുഴുവൻ അറിയിക്കാനാണ് ക്രിസ്തുമസ് ആഘോഷങ്ങൾ എന്ന് സാക്ഷ്യപ്പെടുത്താൻ നാം ക്രൈസ്തവർക്ക് ഈ ക്രിസ്തുമസ് കാലം കഴിയട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.