തലയോലപ്പറമ്പ്: തൊഴിൽ ദിനങ്ങൾ 200ആക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പ് വരുത്തുക, പ്രതിദിന കൂലി 600 രൂപയാക്കുക, തൊഴിൽ സമയം 9 മുതൽ 4 വരെ ആക്കുക, അപ്രായോഗികമായ നമ്മസ്, ജിയോ ടാഗ് എന്നിവ പിൻവലിക്കുക, യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്ജറ്റ് അനുവദിക്കുക എന്നി ആവശ്യങ്ങൾ ഉയർത്തി NREG വർക്കേഴ്സ് യുണിയൻ തലയോലപ്പറമ്പ് ഏരിയകമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ തലയോലപ്പറമ്പ് പോസ്റ്റ്‌ഓഫീസിലേക്ക് തൊഴിലാളി മാർച്ചും ധർണ്ണയും നടത്തി.
സമരം സി പി ഐ എം ഏരിയ സെക്രട്ടറി ഡോ : സി എം കുസുമൻ ഉത്ഘാടനം ചെയ്തു. മറവൻതുരുത്ത് മുൻ പ്രസിഡന്റ് കെ ബി രമ, യൂണിയൻ ജില്ലാ കമ്മറ്റി അംഗം വി എൻ ബാബു, കെ ബി സുരേന്ദ്രൻ, വി കെ രവി, എന്നിവർ സംസാരിച്ചു.ഏരിയ പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി എ പി ജയൻ സ്വാഗതവും, ഏരിയ ട്രഷറർ ആർ നികിതകുമാർ നന്ദി രേഖപെടുത്തി.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് NREG വർക്കേഴ്സ് യുണിയൻ തലയോലപ്പറമ്പ് പോസ്റ്റ്‌ഓഫീസിലേക്ക് തൊഴിലാളി മാർച്ചും ധർണ്ണയും നടത്തി
0
തിങ്കളാഴ്ച, ഡിസംബർ 16, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.