വാഷിങ്ടൺ: സാങ്കേതിക തകരാർ മൂലം മുഴുവൻ വിമാനങ്ങളുടേയും സർവീസ് നിർത്തിവെച്ച് അമേരിക്കൻ എയർലൈൻസ്. ഇതോടെ ക്രിസ്മസിന് നാട്ടിലെത്താനിരുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ പദ്ധതികളാണ് അവതാളത്തിലായത്. ഫെഡറൽ എവിയേഷൻ അതോറിറ്റിയാണ് വിമാനങ്ങളുടെ സർവീസ് നിർത്തുന്ന വിവരം അറിയിച്ചത്.
എന്നാൽ, എന്തുകൊണ്ടാണ് കമ്പനി സർവീസ് നിർത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. നിരവധി യാത്രക്കാരാണ് അമേരിക്കൻ എയർലൈൻസ് സർവീസ് നിർത്തിയത് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ വിവരിച്ച് നിരവധി പേരാണ് സമൂഹമാധ്യങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചത്.അതേസമയം, വിമാനങ്ങളുടെ സർവീസ് എപ്പോൾ പുനഃരാരംഭിക്കുമെന്ന് സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്നാണ് കമ്പനി വിശദീകരിക്കുന്നത്.
വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ സംബന്ധിച്ചും വിമാന കമ്പനി പ്രതികരിച്ചിട്ടില്ല. വിമാന സർവീസ് നിർത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 3.8 ശതമാനം ഇടിഞ്ഞു. എന്നാൽ, സമൂഹമാധ്യമങ്ങളിൽ വിമാനങ്ങളുടെ സർവീസ് നിർത്തുന്നത് സംബന്ധിച്ച് കമ്പനി ഇതുവരെ അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. എക്സിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുക മാത്രമാണ് അമേരിക്കൻ എയർലൈൻസ് ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.