കണ്ണൂർ: വാർത്തസമ്മേളനത്തിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കണ്ണൂരിൽ നടന്ന കെ.എസ്.യു മാർച്ചിനെ തുടർന്ന് അബിൻ വർക്കി ഡി.സി.സി ഓഫിസിൽ കഴിഞ്ഞ ശനിയാഴ്ച വാർത്തസമ്മേളനം നടത്തിയിരുന്നു.
‘പി. ശശിയുടെ വാക്കുകേട്ട് കെ.എസ്.യുക്കാരെ ആക്രമിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്ത പൊലീസുകാരെ തെരുവിൽ യൂത്ത് കോൺഗ്രസ് കൈകാര്യം ചെയ്യുമെന്ന’ പ്രസ്താവനയിലാണ് കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറിനെയും ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയെയും ഭീഷണിപ്പെടുത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗൺ എസ്.ഐ പി.പി. ഷമീലിന്റെ പരാതിയിലാണ് കേസെടുത്തത്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തും കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറും കേൾക്കാൻ തന്നെയാണ് ഈ കാര്യം പറയുന്നതെന്നും ഈ കാര്യത്തിൽ കേസൊന്നും ഒരു പ്രശ്നമല്ലെന്നും ഇവനൊന്നും സർക്കാർ പെൻഷൻ വാങ്ങി വീട്ടിലിരിക്കില്ലെന്നും അബിൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പൊലീസ് കേസെടുത്തത്.പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി;അബിൻ വർക്കിക്കെതിരെ പൊലീസ് കേസെടുത്തു
0
ചൊവ്വാഴ്ച, ഡിസംബർ 24, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.