പുഷ്പ 2ന്റെ പ്രദർശനത്തിനോട് അനുബന്ധിച്ച് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ കുട്ടിക്ക് ചികിത്സാ സഹായവുമായി അല്ലു അർജുൻ;

തെലങ്കാന: പുഷ്പ 2ന്റെ പ്രദർശനത്തിനോട് അനുബന്ധിച്ച് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീതേജ് എന്ന ഒമ്പത് വയസ്സുകാരന് ചികിത്സാ സഹായവുമായി നടൻ അല്ലു അർജുൻ. ആ കുടുംബത്തിനൊപ്പമുണ്ടെന്നും അവരെ ഉടൻ സന്ദർശിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'ദൗര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലായ ശ്രീതേജിന് ഒപ്പമുണ്ട്. നിയമപരമായ നടപടിക്രമങ്ങളുള്ളതുകൊണ്ട് ആ കുട്ടിയേയോ കുടുംബത്തേയോ ഇപ്പോള്‍ സന്ദര്‍ശിക്കുന്നില്ല. എന്റെ പ്രാര്‍ഥന എപ്പോഴും അവര്‍ക്കൊപ്പമുണ്ട്. അവരുടെ കുടുംബത്തിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായവും ചെയ്തുകൊടുക്കും. ആ കുട്ടി എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ആഗ്രഹിക്കുന്നു. കുട്ടിയേയും കുടുംബത്തേയും ഉടന്‍ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നു'- അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പുഷ്പ 2ന്റെ പ്രീമിയര്‍ ഷോക്കിടെയായിരുന്നു അപകടമുണ്ടായത്. തിയറ്ററിലെത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമുണ്ടായി.നടന്‍റെ സുരക്ഷാ സംഘം ആൾകൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചതോടെ സംഘർഷമായി. ഇതോടെ പൊലീസ് ലാത്തി വീശി. തിരക്കിനിടെ വീണ് ദിൽഷുക്നഗർ സ്വദേശിനി രേവതി (35) ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ മകന്‍ ശ്രീതേജ് ബോധരഹിതനാവുകയും ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു.

യുവതി മരിച്ച സംഭവത്തില്‍ വെള്ളിയാഴ്ച അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ് പോലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്.കേസില്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത അല്ലു അര്‍ജുന് പിന്നീട് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും ജാമ്യ ഉത്തരവ് കിട്ടാന്‍ വൈകിയതിനാല്‍ നടന് ഒരുരാത്രി ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. ശനിയാഴ്ച രാവിലെയാണ് നടൻ ജയില്‍മോചിതനായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !