കരുനാഗപ്പള്ളി: തൊഴില്‍ വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പഞ്ചായത്ത് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പന്മന ഗ്രാമപഞ്ചായത്തിലെ ഫുൾ ടൈം സ്വീപ്പറും എന്‍.ജി.ഒ യൂണിയന് ജില്ല കൗൺസിൽ അംഗവുമായ വവ്വാക്കാവ് ചങ്ങന്‍കുളങ്ങര ‘ശാസ്ത്ര’യിൽ വി. വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പന്മന പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റേതാണ് നടപടി.
വിനോദിന്റെ സുഹൃത്തുക്കളായ കരുനാഗപ്പള്ളി കുലശേഖരപുരം മാധവത്ത് വീട്ടില്‍ രാജേഷ് കുമാര്‍, തിരുവല്ല കുരിയന്നൂര്‍ തുണ്ടില്‍ വീട്ടില്‍ ഓമനക്കുട്ടന് എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. പ്രതികൾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സബ്ഗ്രൂപ് ഓഫീസറായി ജോലി നല്‍കാമെന്നു കബളിപ്പിച്ച് ശൂരനാട് തെക്ക് ഇഞ്ചക്കാട് രേവതി നിലയത്തില്‍ രവിനാഥന് പിള്ളയുടെ മകനിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
35 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ഇതില്‍ അഞ്ചുലക്ഷം വീതം ബാങ്ക് അക്കൗണ്ട് വഴി നല്കി ബാക്കി തുക നിയമനശേഷം നൽകാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, നിയമന ലിസ്റ്റില്‍ പേരില്ലാതെ വന്നതോടെയാണ് തട്ടിപ്പ് വിവരം അറിയുന്നത്. തുടര്‍ന്ന് രവിനാഥന് പിള്ള ശൂരനാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.