ഉത്തർപ്രദേശ്: റൊട്ടി വിളമ്പാൻ വൈകിയതിനെ തുടർന്ന് വരൻ പിണങ്ങി ഇറങ്ങിപ്പോയ വിചിത്ര സംഭവം. ഭക്ഷണം വിളമ്പാൻ താമസിച്ചതിനാൽ അസ്വസ്ഥനായ വരനും ബന്ധുക്കളും വിവാഹവസ്ത്രത്തിൽ നിൽക്കുന്ന വധുവിനെ ഉപേക്ഷിച്ചു ഇറങ്ങിപ്പോയി. തുടർന്ന് വധു പോലീസിൽ പരാതി നൽകി.
ഉത്തർപ്രദേശിലെ ചന്ദോലി ജില്ലയിലെ ഹമീദ്പുർ ഗ്രാമത്തിൽ ആണ് സംഭവം നടന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് മെഹ്‌താബ് എന്ന യുവാവിന്റെ വിവാഹം 7 മാസം മുൻപാണ് നിശ്ചയിച്ചിരുന്നത്. വരന്റെ വീട്ടുകാരെ മധുരം നൽകി സ്വീകരിക്കുകയും തുടർന്ന് ഭക്ഷണം വിളമ്പുകയും ചെയ്തു. എന്നാൽ റൊട്ടി ലഭിക്കാൻ വൈകി എന്നുന്നയിച്ചു വരന്റെ പക്ഷത്തുള്ള ഒരാൾ ബഹളം ഉണ്ടാക്കുകയും, മറ്റുള്ളവർ അത് ഏറ്റുപിടിക്കുകയും ചെയ്തതോടെ രംഗം വഷളായി, വധുവിന്റെ വീട്ടുകാർ വരന്റെ ബന്ധുക്കളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും വരനും ബന്ധുക്കളും ഇറങ്ങിപ്പോയി. തുടർന്ന് വരൻ രാത്രിയിൽ തന്നെ ഇറങ്ങിപ്പോവുകയും വരൻ അയാളുടെ മറ്റൊരു ബന്ധുവിനെ വിവാഹം കഴിക്കുകയുമാണുണ്ടായത്.വരന് കൊടുത്ത സ്ത്രീധനം 1.5 ലക്ഷം രൂപ ഉൾപ്പെടെ ഏഴ് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി അവകാശപ്പെട്ടു കൊണ്ട് വധുവിൻ്റെ കുടുംബം ഉത്തർപ്രദേശ് പോലീസിൽ പരാതി നൽകി. വരൻ്റെ ഭാഗത്തുള്ള അഞ്ച് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് എസ് പി ഉറപ്പു നൽകിയെങ്കിലും ഇതുവരെ ഇത് വരെ കേസിന്റെ കാര്യത്തിൽ പുരോഗതി ഒന്നും ഉണ്ടായിട്ടില്ലെന്ന് പ്രാദേശിക പോലീസിൻ്റെ നിഷ്‌ക്രിയത്വത്തെ വിമർശിച്ചുകൊണ്ട് വധുവിന്റെ സഹോദരൻ രാജു പറയുന്നു. പ്രത്യേകിച്ച്, പരാതികൾ പെട്ടെന്ന് പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷനുകളിൽ വനിതാ ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഉത്തരവ് ഉള്ള അവസരത്തിൽ ആണ് ഈ ദുരവസ്ഥ എന്ന് രാജു പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.