ആര്യനാട്: ആര്യനാട് കെ.എസ്. ആർ. ടി. സി ഡിപ്പോയിൽ നിന്നും പൊൻമുടിയിലേയ്ക്കുള്ള ആദ്യ സർവ്വീസ് ആരംഭിച്ചതോടെ ബഡ്ജറ്റ് ടൂറിസത്തിന് ആര്യനാട് ഡിപ്പോയും തുടക്കം കുറിച്ചു. മലയോര മേഖലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കണ്ടറിയാനും അവധി ദിവസങ്ങൾ കുടുംബ സമേതം ആനന്ദകരമാക്കാനും കെ.എസ്.ആർ.ടി.സി. യുടെ പുതിയ സംവിധാനം സഹായകരമാകുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ വി. ആർ. പ്രഭു പറഞ്ഞു.
സമുദ്രനിരപ്പിൽ നിന്നും 3600 അടി ഉയരത്തിലാണ് പഞ്ചി മ ഘട്ടത്തിലെ മലനിരയായ പൊൻമുടി സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഭൂരിഭാഗം ദിവസവും ഇവിടെ തണുത്ത കാറ്റും, മഞ്ഞുമാണ് 'ആര്യനാട് നിന്നും പൊൻമുടിയിലേയ്ക്ക് 350/- രൂപയാണ് നിരക്ക്. പരുത്തിപ്പള്ളി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും കുടുംബാംഗങ്ങളുമുൾപ്പെടെ 30 പേരാണ് കന്നിയാത്രയിലുണ്ടായിരുന്നത്.മല ദൈവങ്ങൾ പൊന്ന് സൂക്ഷിയ്ക്കുന്ന മലയായത് കൊണ്ടാണ് പൊൻമുടിയെന്ന പേര് ലഭിച്ചതെന്ന് ആദിവാസികളായ കാണിക്കാർ പറയുന്നു. ഐ.സി. ബിനു, എ.ഒ. അംബാലിക , ദയാനന്ദൻ, സെയ്യദ് കുഞ്ഞ്, ദിനേഷ് കുമാർ എന്നിവർ ആദ്യ ട്രിപ്പിന് ആശംസകൾ നേർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.